വാഹനാപകടം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകൾ മരിച്ചു; ബാലഭാസ്‌കറിനും ഭാര്യയ്ക്കും പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

വാഹനാപകടം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകൾ മരിച്ചു; ബാലഭാസ്‌കറിനും ഭാര്യയ്ക്കും പരിക്ക്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല (2) മരിച്ചു. ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും കാർ ഡ്രൈവർ അർജുനനും ഗുരുതരമായി പരിക്കേറ്റു.തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്ന് ക്ഷേത്രദർശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്ക്കറും മകളും മുൻഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ബാലഭാസ്കറും ലക്ഷ്മിയും അർജുനനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിൽ തകർന്ന കാർ ബാലഭാസ്ക്കറിന് കഴുത്തിനും തലയ്ക്കുമാണ് പരിക്ക്. ലക്ഷ്മിയുടെ കാലിനാണ് പരിക്ക്. ഡ്രൈവർ അർജുനനും തലയ്ക്കാണ് പരിക്ക്. ബാലഭാസ്ക്കറുടേയും അർജുനന്റേയും പരിക്ക് ഗുരുതരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.ഹൈവേ പട്രോളിങ്ങ് സംഘമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കാറിന്റെ ചില്ല് പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചതെന്ന്ഹൈവേ പട്രോളിങ്ങ് സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പുറത്തെടുത്തപ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. content highlights:violinist balabhaskar meets with accident


from mathrubhumi.latestnews.rssfeed https://ift.tt/2QSrhEp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages