ബിഷപ്പ് ഫ്രാങ്കോയ്ക്ക് ലൈംഗികശേഷിയുണ്ടെന്ന് പരിശോധനാഫലം; കൂടുതല്‍ മൊഴികള്‍ തേടി അന്വേഷണസംഘം വീണ്ടും ജലന്ധറിലേക്ക്; ഫാ.എര്‍ത്തയിലിനും സി.അമലയ്ക്കും നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ബിഷപ്പ് ഫ്രാങ്കോയ്ക്ക് ലൈംഗികശേഷിയുണ്ടെന്ന് പരിശോധനാഫലം; കൂടുതല്‍ മൊഴികള്‍ തേടി അന്വേഷണസംഘം വീണ്ടും ജലന്ധറിലേക്ക്; ഫാ.എര്‍ത്തയിലിനും സി.അമലയ്ക്കും നോട്ടീസ്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാഫലം. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. അതിനിടെ ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ സിസ്റ്റര്‍ അമലയ്ക്ക് പൊലീസ് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ കുറവിലങ്ങാട് പോലിസിനു മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാ.ജെയിംസ് എര്‍ത്തയില്‍ സി.എം.ഐയ്ക്കും വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കും.

ബിഷപ്പിനെതിരായ പീഡനക്കേസില്‍ നിര്‍ണായകമാകുന്ന റിപ്പോര്‍ട്ടാണ് പൊലീസിന് ലഭിച്ചത്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗികശേഷി ഉണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പരിശോധനയില്‍ വ്യക്തമായി. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ ജെയിംസ് കുട്ടി കുട്ടി അന്വേഷണസംഘത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി.

അതേസമയം ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമലക്ക് കുറവിലങ്ങാട് പൊലീസ് നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളില്‍ ഹാജരാകാനാണ് നോട്ടീസ്.

ബിഷപ്പ് അറസ്റ്റിലായതോടെ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും ബിഷപ്പിനെതിരെ മൊഴി നല്‍കുമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടും ജലന്ധറില്‍ പോയി മൊഴിയെടുക്കാന്‍ ആണ് സംഘത്തിന്റെ തീരുമാനം. കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാ.ജെയിംസ് ഏര്‍ത്തയിലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.



from mangalam.com https://ift.tt/2xCiazz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages