വിമാനയാത്ര ജീവിതത്തില്‍ ആദ്യം ; ശൗചാലയത്തിന്റെ വാതിലാണെന്ന് കരുതി യാത്രക്കാരന്‍ തുറന്നത് വിമാനത്തിന്റെ പുറത്തേക്കുള്ള വാതില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

വിമാനയാത്ര ജീവിതത്തില്‍ ആദ്യം ; ശൗചാലയത്തിന്റെ വാതിലാണെന്ന് കരുതി യാത്രക്കാരന്‍ തുറന്നത് വിമാനത്തിന്റെ പുറത്തേക്കുള്ള വാതില്‍

പാറ്റ്‌ന: പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ പുറത്തേക്കുള്ള വാതില്‍ ശൗചാലയത്തിന്റെ വാതിലാണെന്ന് കരുതി തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടിച്ചു. വിമാനം അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. കങ്കര്‍ബാഗ് സ്വദേശിയാണ് ഇയാളെന്ന വിവരം മാത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

പേരോ മറ്റുവിവരങ്ങളോ നല്‍കിയിട്ടില്ല. തിങ്കളാഴ്ചയാണ് ഇയാള്‍ പിടിയിലായത്. വിമാനത്തിലുള്ളവരെ മുഴുവന്‍ പരിഭ്രാന്തിയിലാക്കിയ പ്രവര്‍ത്തി യാത്രക്കാരനില്‍ നിന്നും ഉണ്ടായത്. ശനിയാഴ്ചയായിരുന്നു സംഭവം.

എന്നാല്‍ താന്‍ അപകടമുണ്ടാക്കാന്‍ ശ്രമിച്ചതല്ലെന്നും ജീവിതത്തില്‍ ആദ്യമായിട്ടാണ് വിമാനയാത്ര ചെയ്യുന്നതെന്നും ബാത്ത്‌റൂമിന്റെ വാതിലാണെന്ന് കരുതി അബദ്ധത്തില്‍ തുറന്നതാണെന്നുമാണ് ഇയാള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയത്. ബാങ്ക് ജീവനക്കാരനായ തന്നെ അജ്മീറിലേക്ക് പോസ്റ്റ് ചെയ്‌തെന്നും അവിടേയ്ക്ക് പോകാന്‍ ഡല്‍ഹിയില്‍ നിന്നുമാണ് കയറിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

വിമാനത്തിലെ ക്രൂ അംഗങ്ങള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതും ചോദ്യം ചെയ്തതും. ഏതെങ്കിലൂം തരത്തില്‍ ആപത്തോ അപായമോ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയോ ഉദ്ദേശത്തോടെയോ അല്ല ഈ പ്രവര്‍ത്തി ചെയ്തതെന്ന ഉറപ്പ് വാങ്ങിയ ശേഷമാണ് ഇയാളെ വിട്ടയച്ചത്.



from mangalam.com https://ift.tt/2N1vEcP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages