കൊച്ചിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

കൊച്ചിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

എസ്.ആർ.എം.റോഡിൽ ഷീബയെ വെട്ടിക്കൊന്ന വീട്ടിലെ മുറിക്ക് മുന്നിൽ കാവൽ നിൽക്കുന്ന പോലീസ് ഉദ്ദ്യോഗസ്ഥൻ കൊച്ചി: എറണാകുളം കലൂർ എസ്.ആർ.എം. റോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഉള്ളാട്ടിൽ വീട്ടിൽ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. എസ്.ആർ.എം. റോഡിലെ ഷീബയുടെ കുടുംബവീട്ടിൽ വച്ചായിരുന്നു അക്രമണം. ഉമ്മ അഫ്സയോടൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി നിസ്കാരസമയത്ത് വീട്ടിലെത്തിയ, ഷീബയുടെ ഭർത്താവ് ആലപ്പുഴ ലെജനത്ത് വാർഡിൽ വെളിപ്പറമ്പിൽ വീട്ടിൽ സഞ്ജു സുലാൽ സേട്ട് (39) ഷീബയെ കത്തികൊണ്ട് വെട്ടുകയായിരുന്നു. വയറിന് ആഴത്തിൽ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉമ്മ അഫ്സയ്ക്കും വെട്ടേറ്റു. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്സ ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഷീബ മരിച്ചത്. വീട്ടിലേക്ക് ഓടിയെത്തിയ നാട്ടുകാരെക്കണ്ട് സഞ്ജു വീട്ടിൽ നിന്നിറങ്ങിയോടി. എന്നാൽ, വീടിന് സമീപത്തുനിന്ന് തന്നെ നാട്ടുകാരുടെ സഹായത്തോടെ എറണാകുളം നോർത്ത് പോലീസ് ഇയാളെ പിടികൂടി. ആക്രമണത്തിനിടെ സഞ്ജുവിന്റെ വലത് കൈപ്പത്തിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആദ്യം ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇയാൾ ഇപ്പോൾ പോലീസ് കാവലിൽ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷീബയുടെ മൃതദേഹം ലൂർദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കറുകപ്പള്ളിയിലായിരുന്നു ഷീബ താമസിച്ചിരുന്നത്. ഭർത്താവ് സഞ്ജു ഗൾഫിലായിരുന്നു. രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. 'എനിക്ക് പറ്റിപ്പോയി' - സഞ്ജു കൊച്ചി:'എനിക്ക് പറ്റിപ്പോയി... സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു...' - കൊലപാതക ശേഷം സഞ്ജുവിന്റെ വാക്കുകളാണ്. ഒരു പ്രശ്നവും ഈ കുടുംബത്തിലുണ്ടായിരുന്നില്ലെന്നാണ് കൊലപാതകം നടന്ന വീട് വാടകയ്ക്ക് എടുത്ത് കൊടുത്ത റഷീദ് പറയുന്നത്. സഞ്ജുവിന്റെ ഭാര്യയുടെ അമ്മയായ അഫ്സയ്ക്ക് വലിയ സ്നേഹമായിരുന്നു മരുമകനോട്. എന്ത് കാര്യവും മരുമകനോട് ചോദിച്ച് ചെയ്യുന്നതായിരുന്നു രീതി. ഷീബയുടെ സഹോദരന്റെ മകളുടെ വിവാഹം പോലും സഞ്ജു ഗൾഫിലാണെന്ന് പറഞ്ഞ് നീട്ടി വെയ്ക്കാൻ അഫ്സ തയ്യാറായി. ഇതുപ്രകാരം സഞ്ജു ഗൾഫിൽ നിന്ന് നാട്ടിൽ വന്ന സമയത്താണ് വിവാഹം നടത്തിയത്. ഇത്രയേറെ സ്നേഹമായിരുന്നു സഞ്ജുവിനോട് ഈ കുടുംബത്തിനുണ്ടായിരുന്നത്. ആ അമ്മയ്ക്ക് പോലും സഞ്ജുവിന്റെ ഒരു സമയത്തെ കൈയബദ്ധത്തിൽ വെട്ടേറ്റു. ഈ വിവാഹത്തിനിടയിൽ വെച്ചാണ് റഷീദ് സഞ്ജുവിനെ പരിചയപ്പെടുന്നത്. അഞ്ച് വർഷം മുമ്പാണ് റഷീദ്, അഫ്സയ്ക്ക് വീട് വാടകയ്ക്ക് എടുത്ത് നൽകിയത്. അന്നു മുതൽ അഫ്സയെയും കുടുംബത്തെയും അടുത്ത് അറിയാമായിരുന്നു. ഒരു പ്രശ്നവും ആ വീട്ടുകാരെയോ സംബന്ധിച്ച് കേട്ടിട്ടില്ല. കൊല്ലപ്പെട്ട ഷീബയെക്കുറിച്ചും നാട്ടിൽ നല്ല അഭിപ്രായയമായിരുന്നു എന്ന് റഷീദ് പറഞ്ഞു. സഞ്ജു ഗൾഫിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് സഞ്ജു നാട്ടിൽ എത്തിയത്. അവസാനം ഇരുവരും കാറിൽ ഒരുമിച്ചിരിക്കുന്നതാണ് കണ്ടത്. വലിയ സന്തോഷത്തിൽ തന്നെയായിരുന്നു സഞ്ജുവും ഷീബയും. ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നിയില്ല. പിന്നെന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. കൊലപാതകം നടക്കുമ്പോൾ സഞ്ജുവിന്റെയും ഷീബയുടെയും മൂന്ന് മക്കളും ആലപ്പുഴയിൽ അമ്മയെ അച്ഛൻ വെട്ടിക്കൊന്നതറിയാതെ കഴിയുകയായിരുന്നു. content highlights: Husband killedwife in kochi


from mathrubhumi.latestnews.rssfeed https://ift.tt/2QAiOWf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages