Photo: ANI ലഖ്നൗ: പ്രസവവേദന കലശലായ യുവതിയെ എടുത്ത് ആശുപത്രിയിലെത്തിച്ച് പോലീസുകാരൻ. ഉത്തർ പ്രദേശിലെ മഥുരയിലാണ് സംഭവം. ഗവൺമെന്റ് റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ സോനു കുമാർ രജോരയാണ് ഭാവനയെന്ന ഗർഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. മഥുര വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാവന ആൺകുഞ്ഞിന് ജന്മം നൽകി. ഭാവനയെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് സോനു പോകുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഢ് സ്വദേശികളാണ് ഭാവനയും ഭർത്താവ് മഹേഷും. ഹഥ്റസിൽനിന്ന് ഫരീദാബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് ഭാവനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ഭാവനയും ഭർത്താവും മഥുര കന്റോൺമെന്റ് സ്റ്റേഷനിൽ ഇറങ്ങി. ഭാവനയും കുഞ്ഞും. ഫോട്ടോ: എ എൻ ഐ പരിചയിമല്ലാത്ത സ്ഥലമായതിനാൽ നിരവധിയാളുകളോട് സഹായം അഭ്യർഥിച്ചു. എന്നാൽ ആരും സഹായിക്കാൻ മുന്നോട്ടുവന്നില്ല. അപ്പോഴാണ് സോനു ഞങ്ങളെ സഹായിക്കാനെത്തിയത്. അദ്ദേഹം ആംബുലൻസ് വിളിച്ചു. എന്നാൽ അതെത്തിയില്ല. പിന്നീട് അദ്ദേഹം ഒരു ഓട്ടോറിക്ഷ പിടിച്ച് ഞങ്ങളെ മഥുരയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാൽ അത്യാഹിത വിഭാഗത്തിലെ ഡോക്ടർ തിരക്കിലായിരുന്നു. തുടർന്ന്ഭാവനയെ സ്ത്രീകളുടെ വാർഡിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ എന്നോട് ആവശ്യപ്പെട്ടു ഏകദേശം നൂറുമീറ്ററോളം അകലെ ആയിരുന്നു അത്. - മഹേഷിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സോനു കുമാർ രജോര PHOTO: ANI എന്നാൽ ഭാവനയെ അവിടേക്ക് എത്തിക്കാൻ സ്ട്രെച്ചർ ലഭിച്ചില്ല. തുടർന്ന് ഒട്ടും നേരം കളയാതെ സോനു ഭാവനയെ എടുത്ത് ആശുപത്രിക്കുള്ളിൽ എത്തിക്കുകയായിരുന്നു. സോനുവിനോട് ശരിക്ക് നന്ദി പറയാൻ പോലും സാധിച്ചില്ല. ഭാവനയെ ഡോക്ടറുടെ അടുത്ത് എത്തിച്ച ശേഷം അദ്ദേഹം ഉടൻ തന്നെ ഇവിടെനിന്നു പോയി- മഹേഷ് കൂട്ടിച്ചേർക്കുന്നു. മറ്റുള്ളവരെ സഹായിക്കുക എന്നത് എന്റെ കടമയാണെന്നായിരുന്നു സോനുവിന്റെ പ്രതികരണം. 108ലും 102ലും ആംബുലൻസിനു വേണ്ടി വിളിച്ചു. എന്നാൽ ആരും വന്നില്ല. ആ ദമ്പതികൾ ഇവിടെ പുതുതായിരുന്നു.ഇവിടുത്തെ സ്ഥലങ്ങളെ കുറിച്ച് അവർക്ക് ധാരണയുമില്ലായിരുന്നുവെന്നാണ് സഹായത്തെ കുറിച്ച് ചോദിച്ചപ്പോൾ സോനുവിന്റെ മറുപടി. ഹഥ്റാസ് സ്റ്റേഷൻ ഓഫീസറാണ് 36 വയസ്സുകാരനായ സോനു. Mathura: Policeman carried pregnant woman in arms to help her reach hospital. SO Hathras City says, “I saw woman was in pain&her husband was asking people for help. I called for ambulance, but it wasn't available. So I took her to hospital where she gave birth to a baby.” (14.09) pic.twitter.com/4XshUKFsil — ANI UP (@ANINewsUP) September 15, 2018 content highlights: Policeman carried pregnant woman in arms in up
from mathrubhumi.latestnews.rssfeed https://ift.tt/2QAILVI
via
IFTTT
No comments:
Post a Comment