ഔറംഗാബാദ്: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടുന്ന മഹാരാഷ്ട്രയിലെ പ്രമുഖ യുക്തിവാദി സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി(മാൻസ്)നേതാവ് മകന്റെ പിറന്നാൾ ആഘോഷിച്ചത് ശ്മശാനത്തിൽ വെച്ച്. മാൻസിന്റെ പർഭാനി ജില്ലാ പ്രസിഡന്റ് പന്തരിനാഥ്ഷിൻഡെയാണ് മകന്റെ പിറന്നാൾ ആഘോഷം ജിന്റൂർ ഗ്രാമത്തിലെ ശ്മശാനത്തിൽ വെച്ചുനടത്തിയത്. ഏകദേശം 200 ഓളം ക്ഷണിക്കപ്പെട്ട അതിഥികൾ പങ്കെടുത്ത ചടങ്ങിൽ മാംസാഹാരങ്ങൾ വിളമ്പിയായിരുന്നു ആഘോഷം. ദുരാചാരത്തിനെതിരെ പോരാടുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണ് മാൻസ് നേതാക്കളുടെ വിശദീകരണം. Image credit: Times of India ജിന്റൂർ ബിജെപി പ്രസിഡന്റ് രാജേഷ് വട്ടാൻവാറിന്റെ പരാതിയെ തുടർന്ന് മാൻസ് ജില്ലാ പ്രസിഡന്റ് പന്തരീനാഥ്ഷിൻഡെ ഉൾപ്പെടെ ഒരു കൂട്ടം ആളുകൾക്കെതിരെപോലീസ്കേസ് രജിസ്റ്റർ ചെയ്തു. മതത്തെ മനപ്പൂർവ്വം അപമാനിക്കൽ,ആരാധനാ സ്ഥലത്ത അശുദ്ധമാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഐപിസി സെക്ഷൻ 295 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെപ്തംബർ 19നാണ് സംഭവം നടന്നതെങ്കിലും ഒരു കൂട്ടം പ്രദേശവാസികൾ ശ്മശാന പരിസരം ശുദ്ധീകരിക്കാനത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. പ്രാദേശിക ഭരണകൂടത്തിൽ നിന്നും പോലീസിൽ നിന്നും മകന്റെ പിറന്നാൾ ശ്മശാനത്തിൽ വച്ച് ആഘോഷിക്കാൻഷിൻഡെ അനുമതി വാങ്ങിയിരുന്നു. ശ്മശാനത്തിൽ പ്രേതവും ഭൂതവും പിശാചുമൊന്നും ശ്മശാനത്തിൽ ഇല്ലായെന്ന് പ്രദേശവാസികളായ ഗ്രാമീണരെ ബോധ്യപ്പെടുത്താൻ ലക്ഷ്യമിട്ടാണ് താൻ ശ്മശാനത്തിൽവെച്ച് മകന്റെ ജന്മദിനം ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് ഷിൻഡെ വ്യക്തമാക്കി. എന്നാൽ അദൃശ്യ ശക്തികളെയും മതാചാരണങ്ങളെയും അപമാനിക്കാൻ കരുതികൂട്ടിയുള്ള ശ്രമമാണ് മാൻസ് നടത്തിയതെന്നാണ് പരാതിപ്പെട്ട വട്ടാൻവാറിന്റെ ആരോപണം. Content Highlight: birthday celebration at crematorium
from mathrubhumi.latestnews.rssfeed https://ift.tt/2xQW8Zj
via
IFTTT
No comments:
Post a Comment