നാഗരാജ് കേസിലെ മുന്‍വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീം കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

നാഗരാജ് കേസിലെ മുന്‍വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പട്ടികജാതി- പട്ടിക വർഗക്കാരുടെ സ്ഥാനക്കയറ്റ സംവരണവുമായി ബന്ധപ്പെട്ട 2006ലെ നാഗരാജ് കേസിലെ വിധിയിൽ പുനഃപരിശോധന ആവശ്യമില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് നിരീക്ഷണം. സ്ഥാനക്കയറ്റത്തിനു സംവരണം നൽകുമ്പോൾ എസ്.സി., എസ്.ടി. വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയും സർക്കാർ ജോലികളിലെ പ്രാതിനിധ്യക്കുറവും വ്യക്തമാക്കുന്ന കണക്കുകൾ നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ എം. നാഗരാജ് കേസിലെ വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. 2006-ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഏഴംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കണമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആവശ്യം. വൈ കെ സബർവാൾ, കെ ജി ബാലകൃഷ്ണൻ, എസ് എച്ച് കപാഡിയ, സി കെ താക്കർ, പി കെ ബാലസുബ്രഹ്മണ്യൻ എന്നിവരായിരുന്നു 2006ലെ വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലെ അംഗങ്ങൾ. content highlights:no need of reconsideration says supreme court on verdict of nagaraj case


from mathrubhumi.latestnews.rssfeed https://ift.tt/2Q6UdHy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages