കോഴിക്കോട് : പാടാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ പാട്ടുപാടി പ്രതിഷേധിച്ച് തെരുവുഗായക സംഘം. നഗരത്തിലെ സ്ഥിരം പാട്ടുകാരും ഗുജറാത്ത് സ്വദേശികളുമായ ബാബുവും ലതയുമാണ് തെരുവില്‍ പടാനുള്ള അവകാശത്തിനായി വേറിട്ട് ഒരു പ്രതിഷേധം നടത്തുന്നത്.
നൂറുകണക്കിനാറുകളാണ് ഇവര്‍ക്കൊപ്പം മിഠായിത്തെരുവില്‍ ഒത്തുകൂടിയത്. നവീകരണത്തിന് ശേഷം മിഠായി തെരുവ് ഇവര്‍ക്ക് അന്യമാകുകയായിരുന്നു. വിശപ്പകറ്റാന്‍ കൊട്ടിപ്പാടുന്ന ഈ ഗായക സംഘം പോലീസിനെ പേടിച്ച് തെരുവുകളില്‍ നിന്നും ആട്ടിയകറ്റപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അധികാരികളോടുള്ള പ്രതിഷേധ സൂചകമായാണ് ഇവര്‍ തെരുവില്‍ കൊട്ടിപ്പാടിയത്.
from mangalam.com https://ift.tt/2CWmq1O
via IFTTT
No comments:
Post a Comment