ന്യൂഡൽഹി: ഐ.എസ്.ആർ.ഒ. ചാരക്കേസിൽബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്നും പീഡിപ്പിച്ചതാണെന്നും കണ്ടെത്തിയ കോടതി ഇതിലെ ഗൂഢാലോചന അന്വേഷിക്കാൻ മുൻ ജഡ്ജി ഡി.കെ ജയിൻ അധ്യക്ഷനായ സമിതിയേയുംനിയോഗിച്ചു. തന്നെ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിവേണമെന്ന നമ്പി നാരായണന്റെ ഹർജിയിൽ വിധി പറയുകായിരുന്നു സുപ്രീംകോടതി. മൂന്നുവർഷമായി സുപ്രീംകോടതിയിൽ വാദം തുടരുന്ന കേസിലാണ് വിധി.നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. തന്റെ ഭാവി തകർത്ത ചാരക്കേസ് അന്വേഷിച്ച മുൻ ഡി.ജി.പി. സിബി മാത്യൂസ്, മുൻ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ എന്നിവർക്കെതിരേ നടപടിവേണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം. സുപ്രീംകോടതിയുടെ ഉത്തരവ് അംഗീകരിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരമല്ല, തന്നെ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയാണ് വേണ്ടതെന്നായിരുന്നു നമ്പി നാരായണന്റെ മുഖ്യവാദം. 1994 നവംബർ 30-നാണ് നമ്പി നാരായണൻ ചാരക്കേസിൽ അറസ്റ്റിലായത്. എന്നാൽ, അദ്ദേഹത്തിനെതിരായ കേസ് വ്യാജമാണെന്ന് സി.ബി.ഐ. നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാർശ ചെയ്തിരുന്നു. എന്നാൽ, കേസ് അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കുകയായിരുന്നു. സുപ്രീംകോടതി വിധിയിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതിലും സന്തോഷമുണ്ടെന്ന് നമ്പി നാരായണൻ തിരുവനന്തപുരത്ത് പ്രതികരിച്ചു. സമിതിക്ക് പകരം സിബിഐ അന്വേഷണമായിരുന്നു താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2OjSm1t
via
IFTTT
No comments:
Post a Comment