വാഷിങ്ടൺ: ലൈംഗിക പീഡന ആരോപണം നേരിടുന്ന അമേരിക്കൻ ബിഷപ്പ്രാജിവെച്ചു. വെസ്റ്റ് വെർജീനിയ കത്തോലിക്ക രൂപതാബിഷപ്പ്മൈക്കൽ ബ്രാൻഡ്സ്ഫീൽഡിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കി. വിഷയം ചർച്ചചെയ്യാൻ അമേരിക്കയിൽ നിന്ന് നാല് പ്രതിനിധികളെ മാർപാപ്പ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ്രാജി. ബിഷപ്പിനെതിരായ ലൈംഗികാരോപണം സംബന്ധിച്ച് അന്വേഷണം നടത്താൻ പോപ്പ് ഉത്തരവിട്ടിട്ടുണ്ട്. ആരോപണത്തിൽ അന്വേഷണം നടത്തുന്നതിന് ബാൾട്ടിമോർ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചതായി പോപ്പ് അറിയിച്ചു. മൈക്കൽ ബ്രാൻഡ്സ്ഫീൽഡിനെതിരായി 2007ൽ ഉയർന്ന ലൈംഗികാരോപണത്തിലാണ് നടപടി. പ്രായപൂർത്തിയാകാത്ത ആളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതായി ബിഷപ്പ് ബ്രാൻഡ്സ്ഫീൽഡിനെതിരെ 2012ലും ആരോപണം ഉയർന്നിരുന്നു. എന്നാൽ അന്ന് അദ്ദേഹം ആരോപണം നിഷേധിച്ചു. താൻ ആരെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ലെന്നുംആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. ലൈംഗിക പീഡനവുമായിബന്ധപ്പെട്ട് വാഷിങ്ടൺ ആർച്ച് ബിഷപ്പ് ഡൊണാൾഡ് വൂറലും രാജിയുടെ വക്കിലാണ്. ആർച്ച് ബിഷപ് തിയോഡർ മക് കാരിക് സെമിനാരി വിദ്യാർഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന പരാതി മൂടിവെച്ചു എന്നാണ് ഡൊണാൾഡ് വൂറൽ നേരിടുന്ന ആരോപണം.അടുത്തുതന്നെ വത്തിക്കാനിലെത്തി രാജി സംബന്ധിച്ച് പോപ്പുമായി ചർച്ച നടത്തുമെന്ന് ഡൊണാൾഡ് വൂറൽ പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights:West Virginia bishop resigns, sexual harassment allegations, Michael Bransfield, Pope Francis
from mathrubhumi.latestnews.rssfeed https://ift.tt/2MtFlAA
via
IFTTT
No comments:
Post a Comment