കെപിഎംജിയുടെ ഉപദേശം സ്വീകരിക്കുന്നതിനെതിരെ പ്രഭാത് പട്‌നായിക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

കെപിഎംജിയുടെ ഉപദേശം സ്വീകരിക്കുന്നതിനെതിരെ പ്രഭാത് പട്‌നായിക്

ന്യൂഡൽഹി: നവകേരള നിർമാണത്തിന് കെ.പി.എം.ജി.യുടെ ഉപദേശം സ്വീകരിക്കുന്നതിനെതിരെ സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷനും ഇടത് സാമ്പത്തിക വിദഗ്ദ്ധനുമായ പ്രഭാത് പട്നായിക്. വിദേശത്ത് നിന്നുള്ള ഉപദേശം സ്വീകരിക്കുന്നത് കേരള മോഡലിന് എതിരാണ്. കേരളത്തിന് വിദേശ ഏജൻസികളുടെ സഹായം വേണ്ട. വിദേശത്തുള്ളവർ അനുകരിക്കുന്ന ഒരു മോഡൽ കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനർ നിർമാണത്തിനുള്ള പദ്ധതി തയ്യാറാക്കാൻ സംസ്ഥാന ആസൂത്രണ ബോർഡിനെ ചുമതലപ്പെടുത്തണം. അല്ലെങ്കിൽ ആസൂത്രണ ബോർഡ് അംഗങ്ങളും വിദഗ്ദ്ധരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കണമെന്നും പ്രഭാത് പട്നായിക് അഭിപ്രായപ്പെട്ടു. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സംസ്ഥാനത്ത് ശക്തമായി നിലനിൽക്കുന്ന പഞ്ചായത്തീരാജ് സംവിധാനം ഉപയോഗിച്ചാണ് കേരളത്തെ പുനർനിർമ്മിക്കേണ്ടത്. കേരള മോഡൽ ഇടതുപക്ഷത്തിന്റെ സംഭാവനയാണ്. ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകണം. ആസൂത്രണ വ്യവസ്ഥയെ കേന്ദ്ര സർക്കാർ നശിപ്പിക്കുകയാണ്. കേരളത്തിന് സ്വന്തം സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും അവയെ ലോകത്തിന് മുന്നിൽ കാണിക്കാനും ഉചിതമായ സന്ദർഭമാണിതെന്നും പ്രഭാത് പട്നായിക് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2NK6DYb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages