ആന്ധ്ര മുഖ്യമന്ത്രിക്കെതിരെ മഹാരാഷ്ട്ര കോടതിയുടെ വാറന്റ്; 21ന് ഹാജരാകണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

ആന്ധ്ര മുഖ്യമന്ത്രിക്കെതിരെ മഹാരാഷ്ട്ര കോടതിയുടെ വാറന്റ്; 21ന് ഹാജരാകണം

ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഉൾപ്പെടെ 16 പേർക്കെതിരെ മഹാരാഷ്ട്രയിലെ ധർമബാദ് കോടതിയുടെ അറസ്റ്റ് വാറന്റ്. ഗോദാവരി നദിയിലെബാബ്ലി അണക്കെട്ടിനെതിരായി 2010ൽ നടത്തിയ പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടാണ് കോടതി വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കുറ്റാരോപിതരായ എല്ലാവരേയും സെപ്റ്റംബർ 21ന് കോടതിയിൽ ഹാജരാക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. നായിഡുവിന് പുറമേ സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി ഉമാമഹേശ്വര റാവു, സാമൂഹ്യ ക്ഷേമമന്ത്രി അനന്ദ ബാബു, മുൻ എംഎൽഎ ജി കമലാകരൻ എന്നിവരേയും അറസ്റ്റ് ചെയ്യാൻ ഉത്തരവുണ്ട്. ബാബ്ലി പദ്ധതിക്ക് സമീപം പ്രതിഷേധം സംഘടിപ്പിച്ചതിനേത്തുടർന്ന് 2010ൽ ഐക്യ ആന്ധ്ര പ്രദേശ് പ്രതിപക്ഷനേതാവായിരുന്ന ചന്ദ്രബാബു നായിഡുവിനേയും കേസിലുൾപ്പെട്ട മറ്റുള്ളവരേയും പൂണെയിൽ ജയിലിൽ പ്രവേശിപ്പിച്ചിരുന്നു. കേസിൽ എല്ലാവരേയും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിനെതിരെമഹാരാഷ്ട്ര സ്വദേശി സമർപ്പിച്ച പുന:പരിശോധനാ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുമാണ് പുതിയ സംഭവവികാസങ്ങൾക്ക് പിന്നിലെന്ന് ടിഡിപി ആരോപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2OhJysV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages