അമേരിക്കയില്‍ ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിഷപ്പ് രാജിവെച്ചു; ​ലൈംഗികാരോപണം അന്വേഷണം നടത്താനും ഉത്തരവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

അമേരിക്കയില്‍ ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിഷപ്പ് രാജിവെച്ചു; ​ലൈംഗികാരോപണം അന്വേഷണം നടത്താനും ഉത്തരവിട്ടു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിഷപ്പ് രാജിവെച്ചു. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്സ്ഫീല്‍ഡാണ് സ്ഥാനത്ത് നിന്നും ഇറങ്ങിയത്. നടപടി പോപ്പുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം.

മൈക്കല്‍ ബ്രാന്‍ഡ് സ്ഫീല്‍ഡിനെതിരായി 2007 ല്‍ ഉയര്‍ന്ന ലൈംഗികാരോപണത്തിലാണ് നടപടി. മൈക്കല്‍ ബ്രാന്‍ഡ്സ്ഫീല്‍ഡുമായി വിഷയം ചര്‍ച്ചചെയ്യാന്‍ അമേരിക്കയില്‍ നിന്ന് നാല് പ്രതിനിധികളെ മാര്‍പാപ്പ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് രാജി. ബിഷപ്പിനെതിരായ ലൈംഗികാരോപണം സംബന്ധിച്ച് അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. രാജി സ്വീകരിച്ചതായി പോപ്പ് വ്യക്തമാക്കി.

ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പ് ഡൊണാള്‍ഡ് വൂറലും രാജിയുടെ വക്കിലാണ്. ആര്‍ച്ച് ബിഷപ് തിയോഡര്‍ മക് കാരിക് സെമിനാരി വിദ്യാര്‍ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന പരാതി മൂടിവെച്ചു എന്നാണ് ഡൊണാള്‍ഡ് വൂറല്‍ നേരിടുന്ന ആരോപണം. അടുത്തുതന്നെ വത്തിക്കാനിലെത്തി രാജി സംബന്ധിച്ച് പോപ്പുമായി ചര്‍ച്ച നടത്തുമെന്ന് ഡൊണാള്‍ഡ് വൂറര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിന് ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചതായി പോപ്പ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി ബിഷപ്പ് ബ്രാന്‍ഡ് സ്ഫീല്‍ഡിനെതിരെ 2012ലും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ആരോപണം നിഷേധിച്ചു. താന്‍ ആരെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ലെന്നും ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നും പറഞ്ഞിരുന്നു.



from mangalam.com https://ift.tt/2xhHOtp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages