ബാഴ്സലോണ: തുടർച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് ലാ ലിഗയിൽ കളിക്കാനിറങ്ങിയ ബാഴ്സലോണയ്ക്ക് തിരിച്ചടി. ബാഴ്സയെ ജിറോണ സമനിലയിൽ കുരുക്കി. ഇരുടീമുകളഉം രണ്ട് ഗോൾ വീതം നേടുകയായിരുന്നു. 35-ാം മിനിറ്റിൽ ക്ലമന്റ് ലെംഗറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും കറ്റാലൻമാർക്ക് തിരിച്ചടിയായി. ലാ ലിഗയിൽ ഫ്രഞ്ച് താരത്തിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. 19-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ ബാഴ്സ ലീഡെടുത്തു. അഞ്ചംഗ ജിറോണ പ്രതിരോധത്തെ കീറിമുറിച്ച് ബാഴ്സ ഗോൾ നേടുകയായിരുന്നു.വലത് സൈഡിൽ ബോക്സിനുള്ളിൽ മനോഹരമായി പന്ത് നിയന്ത്രിച്ച് ആർതുറോ വിദാൽ പോസ്റ്റിന് നടുവിൽ കാത്ത് നിന്ന മെസ്സിക്ക് പാസ് നൽകി. ജിറോണയുടെ താരങ്ങൾ തടയാൻ എത്തും മുൻപ് മെസ്സിയുടെ ഇടങ്കാലൻ ഷോട്ട് വലയെ തൊട്ടു. ബാഴ്സയുടെ എണ്ണം കുറഞ്ഞതോടെ ആദ്യ പകുതിയിൽ തന്നെ ജിറോണ സമനില ഗോൾ നേടി. 45-ാം മിനിറ്റിൽ ക്രിസ്റ്റിയൻ സ്റ്റുവാനിയാണ് ലക്ഷ്യം കണ്ടത്. 51-ാം മിനിറ്റിൽ സ്റ്റുവാനി വീണ്ടും ലക്ഷ്യം കണ്ടു. ബാഴ്സ ബോക്സിൽ പന്തുമായെത്തിയ പോർട്ടുവിന് പക്ഷേ, ടെർസ്റ്റീഗനെ മറികടക്കാൻ സാധിച്ചില്ല. പോർട്ടുവിന്റെ ഷോട്ട് ജർമൻ ഗോൾകീപ്പർ തടഞ്ഞിട്ടത് വന്നത് സ്റ്റുവാനിയുടെ കാലിൽ. യുറഗ്വായ് താരം തൊടുത്ത ഷോട്ട് ബാഴ്സയുടെ വലയിൽ കയറി. ഒരു ഗോളിന് പിന്നിലായതോടെ ബാഴ്സ തുടർച്ചയായ ആക്രമണം അഴിച്ചുവിട്ടു. ഒടുവിൽ 63-ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി. മെസ്സിയും സുവാരസും ചേർന്ന് നടത്തി നീക്കങ്ങൾക്കൊടുവിൽ ബോക്സിന് നടുവിൽ ഉയർന്ന് ലഭിച്ച പന്ത് ജെറാർഡ് പീക്വെ ഹെഡ് ചെയ്ത വലയിലെത്തിച്ചു. അതേസമയം ഇറ്റാലിയൻ ലീഗിലെ മത്സരത്തിൽ യുവന്റസ് ഫ്രോസിനോണിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഗോൾരഹിത സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച കളിയിൽ 81-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവെയ്ക്ക് ലീഡ് നൽകിയത്. ബോക്സിനുള്ളിൽ കയറിയ ജാനിക്കിന്റെ ഷോട്ട് തടഞ്ഞിട്ടെങ്കിലും പന്ത് വന്നത് ക്രിസ്റ്റ്യാനോയുടെ കാലിൽ. പോർച്ചുഗീസ് കപ്പിത്താന്റെ ഇടങ്കാലൻ ഷോട്ട് വലയിൽ പതിച്ചു. ചാമ്പ്യൻസ് ലീഗിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയതിന്റെ ക്ഷീണം മാറ്റാൻ കളത്തിലിറങ്ങിയ റോണോ ലക്ഷ്യം കാണുകയായിരുന്നു. അതോടെ എല്ലാം നഷ്ടപ്പെട്ട ഫ്രോസിനോണിന്റെ വലയിൽ ഇഞ്ചുറി ടൈമിൽ അടുത്ത ഗോളും യുവന്റസ് അടിച്ച് കയറ്റി. മിരാലം ജാനിക്കിന്റെ പാസ് ബോക്സിനുള്ളിൽ ലഭിച്ച് ഫെഡ്റിക്കോ ബെനാർഡെച്ചി ലക്ഷ്യം കാണുകയായിരുന്നു. Content Highlights: Lionel Messi Barcleona Cristiano Ronaldo Juventus
from mathrubhumi.latestnews.rssfeed https://ift.tt/2MYC5xg
via
IFTTT
No comments:
Post a Comment