ഷിംല: മഴക്കെടുതിയിൽ വിറങ്ങലിച്ച് ഹിമാചൽ പ്രദേശ്. തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. ഒറ്റപ്പെട്ട മേഖലയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രധാനനദികളും കൈവഴികളും നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. എട്ടുജില്ലകളിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. Kullu: Normal life disrupted following heavy rainfall & flash flood in the region. Kullu Deputy Commissioner Yunus Khan says, we are trying to evacuate & rehabilitate people. I request people not to go to high reach areas & near rivers. #HimachalPradesh (23.09.18) pic.twitter.com/ic2ZrrLE7k — ANI (@ANI) September 23, 2018 ബിയാസ് നദി കരകവിഞ്ഞതിനെ തുടർന്ന് ദേശീയ പാത മൂന്നിലെ വാഹനഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗത്തും മഞ്ഞുവീഴ്ചയുമുണ്ടായിട്ടുണ്. സംസ്ഥാനത്തെ റോഡുകൾ, പ്രത്യേകിച്ച് കിന്നൗർ, ചമ്പ ജില്ലകളിലുള്ളവയിൽ മണ്ണിടിച്ചിലുണ്ടാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ചമേരാ അണക്കെട്ടിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ രാവിനദിക്കരയിലേക്കും സമീപപ്രദേശങ്ങളിലേക്കും പോകരുതെന്നു് ചമ്പ സബ്ഡിവിഷണൽ മജിസിട്രേട്ട് ജനങ്ങൾക്കു മുന്നറിയിപ്പു നൽകി. ബിയാസ് നദിയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ബസ് ഒഴുകിപ്പോയി. ഈ സമയത്ത് ബസിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. ബസ് ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ എ എൻ ഐ പുറത്തുവിട്ടു. #WATCH: Vacant bus gets washed away into the flooded Beas river in Manali. #HimachalPradesh pic.twitter.com/GMV2nqR2jX — ANI (@ANI) September 23, 2018 Kullu: Truck gets washed away from the road into flooded Beas River. #HimachalPradesh pic.twitter.com/2riwZsydtH — ANI (@ANI) September 23, 2018 content highlights:Heavy rain and landslide in himachal pradesh
from mathrubhumi.latestnews.rssfeed https://ift.tt/2DpAP6S
via
IFTTT
No comments:
Post a Comment