ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ജലന്ധർ രൂപത മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തിങ്കളാഴ്ച പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിലാണിത്. വെള്ളിയാഴ്ച രാത്രിയിലാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരവരെയാണ് പോലീസ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. ഞായറാഴ്ച ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. രാവിലെ 10.20-ന് വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഠത്തിന്റെ ഒന്നാംനിലയിലെ 20-ാം നമ്പർ ഗസ്റ്റ് മുറിയിലെത്തിച്ചാണ് തെളിവെടുത്തത്.


from mathrubhumi.latestnews.rssfeed https://ift.tt/2xNPt22
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages