മുംബൈ: കഴിഞ്ഞയാഴ്ചയിലെ നഷ്ടത്തിൽനിന്ന് ഓഹരി വിപണി കരകയറിയില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽതന്നെ സൂചികകളിൽ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 108 പോയന്റ് താഴ്ന്ന് 36733ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തിൽ 11100ലുമാണ് വ്യാപാരം നടക്കുന്നത്. അസംസ്കൃത എണ്ണവിലയിലെ വർധമൂലംയ ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്. ഒഎൻജിസി, ഹിൻഡാൽകോ, സിപ്ല, ലുപിൻ, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ടിസിഎസ്, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഫിനാൻസ്, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, മാരുതി സുസുകി, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, പവർഗ്രിഡ്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2xKbPkM
via
IFTTT
No comments:
Post a Comment