ചരിത്രത്തിലാദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ പുറത്തിറക്കി; മാലിന്യപ്രശ്‌നം ഇനി പഴങ്കഥ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

ചരിത്രത്തിലാദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ പുറത്തിറക്കി; മാലിന്യപ്രശ്‌നം ഇനി പഴങ്കഥ

ബ്രെമര്‍വോഡെ: ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പുറത്തിറക്കി ജര്‍മ്മനി. തിങ്കളാഴ്ചയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഡീസലില്‍ ഉപയോഗിക്കുന്ന ട്രെയിനിന്റെ മലിനീകരണം കൂട്ടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം.

രണ്ട് ട്രെയിനുകളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫ്രഞ്ച് ടിജിവി നിര്‍മ്മാതാക്കളായ ആള്‍സ്റ്റം നിര്‍മ്മിച്ച രണ്ട് ട്രെയിന്‍ അവതരിപ്പിച്ചിരിക്കുന്നത്. വടക്കന്‍ ജര്‍മ്മനിയിലെ രണ്ട് നഗരങ്ങളെ വീതം ബന്ധിപ്പിച്ചുകൊണ്ടാണ് ഈ ട്രെയിനുകള്‍ ഓടുക.

ആദ്യഘട്ടത്തില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമെന്നാണ് സൂചന. ഒറ്റ ടാങ്ക് ഹൈഡ്രജന്‍ ഉപയോഗിച്ച് 1000 കിലോമീറ്റര്‍ ദൂരം പോകാന്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

ഹൈഡ്രജന്റെയും ഓകസിജന്റെയും സംയോജനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കന്ന ഫ്യൂവല്‍ സെല്ലുകളാണ് ഹൈഡ്രജന്‍ ട്രെയിനില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ നീരാവിയും ജലവുമായിരിക്കും ട്രെയിനില്‍ നിന്നും പുറത്തേക്ക് പോകുന്നത്.

ലോകത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇതോടെ വാണിജ്യ തരത്തിലുള്ള സേവനങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണെന്ന് ആല്‍സ്റ്റോം ഹെന്റ്രി പോപാര്‍ട്ട് ലാഫാര്‍ജ് വ്യക്തമാക്കി. 2021ഓടെ ഇത്തരത്തില്‍ 14 ട്രെയിനുകള്‍ പുറത്തിറക്കും.



from mangalam.com https://ift.tt/2De9swq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages