ന്യൂഡൽഹി: ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനോടും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോടും മറ്റ് 11 ആം ആദ്മി പാർട്ടി എം എൽ എമാരോടും നേരിട്ട് ഹാജരാകാൻ പാട്യാല കോടതിയുടെ നിർദേശം. കയ്യേറ്റം ചെയ്തെന്ന ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിന്റെ പരാതിയിൽ ഡൽഹി പോലീസ് കോടതിയിൽചൊവ്വാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു.ഇതേ തുടർന്നാണ് കേജ്രിവാൾ ഉൾപ്പെടെയുള്ളവരോട് ഒക്ടോബർ 25നു ഹാജരാകാൻ കോടതി നിർദേശം നൽകിയത്. മൂവായിരം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി 19ന് രാത്രി കേജ്രിവാളിന്റെ വസതിയിൽ നടന്ന യോഗത്തിൽ വച്ച് തനിക്കു നേരെ ചില എം എൽ എമാർ കയ്യേറ്റം നടത്തിയെന്നാണ് അൻഷുപരാതി നൽകിയിരുന്നത്.അൻഷു പ്രകാശിനു നേർക്കുണ്ടായ ആക്രമണത്തിന് കേജ്രിവാളും സിസോദിയയും പതിനൊന്ന് ആപ്പ് എം എൽ എമാരും ഉത്തരവാദികൾ ആണെന്നാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. content highlights: Delhi Court Summons CM Kejriwal, Sisodia, 11 AAP Leaders In Bureaucrat Assault Case
from mathrubhumi.latestnews.rssfeed https://ift.tt/2xtQk7P
via
IFTTT
No comments:
Post a Comment