കൊച്ചി: ആവേശ കൊടമുടിയിലേറ്റി കേരള ബ്ലാസ്റ്റേഴ്‌സിന്റെ തീം സോംഗ് പുറത്ത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 12-ാം സീസണ് മുന്നോടിയായി തയ്യാറാക്കിയ ഗാനം ഇതിനോടകം തന്നെ ആരാധകരെ ആവേശത്തിക്കി കഴിഞ്ഞു. പോയ വര്‍ഷം പുറത്തെത്തിയ കലിപ്പ് തീമിലുള്ള ഗാനവും വന്‍ ഹിറ്റായിരുന്നു. 11 കളിക്കാര്‍ 12-ാമനായി ലക്ഷങ്ങള്‍, ഗാനത്തിനിടെ സി.കെ വിനീതിന്റെ മാസ് ഡയലോഗും.
'വെറുമൊരു ടീം മാത്രമല്ല അതൊരു വികാരമാണ്, കേരള ഫാന്‍സ്, 12-ാം ആളാകാന്‍ തയ്യാറെടുക്കൂ', ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയ്‌ക്കൊപ്പം ഇങ്ങനൊരു അടിക്കുറിപ്പും ഉണ്ടായിരുന്നു. കമന്റ് ബോക്‌സ് നിറയെ ബ്ലാസ്റ്റേഴ് ആരാധകരുടെ ആശംസകളാണ്.
ഈ മാസം 29നാണ് ഐഎസ്എല്‍ അഞ്ചാം സീസണിന് തുടക്കം കുറിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍ ചാമ്പ്യന്‍മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും.
from mangalam.com https://ift.tt/2OCOV6k
via IFTTT
No comments:
Post a Comment