അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ പാകിസ്താൻ തിരിച്ച് വിളിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ പാകിസ്താൻ തിരിച്ച് വിളിച്ചു

ഇസ്ലാമാബാദ്: ലണ്ടനിൽ നടന്ന ടെലിവിഷൻ അവാർഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ട് വേദിയിലെത്തിയയുകെയിലെ സ്ഥാനപതിയെ പാകിസ്താൻ തിരിച്ചുവിളിച്ചു. സ്ഥാനപതി സാഹിബ്സദാ അഹമ്മദ് ഖാനെ പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് തിരിച്ചുവിളിച്ചത്. സംഭവത്തിൽ വിശദീകരണം നൽകാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര പാകിസ്താൻ പ്രശസ്തി അവാർഡ് വിതരണ ചടങ്ങിനിടെ സാഹിബ്സദാ അഹമ്മദ് ഖാൻ ലഹരിമൂത്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ മാസം ഒമ്പതിനായിരുന്നു ചടങ്ങ്. മുതിർന്ന നടനും സംവിധായകനുമായ ജാവേദ് ശൈഖ്, അഷാൻ ഖാൻ, സർവാത് ജിലാനി തുടങ്ങിയവരും സ്ഥാനപതിക്കൊപ്പം സ്റ്റേജിലുണ്ടായിരുന്നു. Those criticizing Pakistans High Commissioner to the UK Sahibzada Ahmed Khan on his performance at the Hum IPPA, Come on people!! he just had a wee bit of honey, In Riyasat e madina Honey was 100% halal so let this honey badger enjoy . #tabdeeli #pti #pakistan #ڈیم_شاعری pic.twitter.com/YXN7HTncWA — kjrocker (@kjrocker) September 12, 2018 സാഹിബ്സദാ അഹമ്മദ് ഖാനോട് പാകിസ്താനിലേക്ക് മടങ്ങാനും വിശദീകരണം നൽകാനും ആവശ്യപ്പെട്ടതായി പാക് വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. I am dismayed by the actions of our High Commissioner to the UK and have asked him to return to Pakistan and provide an explanation for his behaviour at the IPPA awards held in London. — Shah Mahmood Qureshi (@SMQureshiPTI) September 13, 2018


from mathrubhumi.latestnews.rssfeed https://ift.tt/2MwG7Ne
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages