ന്യൂഡൽഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ രൂപതാധ്യക്ഷന്റെ ചുമതല താത്ക്കാലിതമായി ഒഴിഞ്ഞതായിസൂചന. ചുമതല കൈമാറുന്ന കാര്യം അറിയിച്ച്ബിഷപ്പ് രൂപതയിലെ വൈദികർക്ക് കത്തയച്ചു. ഫാ. മാത്യു കോക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വൈദികർക്കാണ് രൂപതയുടെ ഭരണപരമായ ചുമതല. രൂപതയുടെ ഭരണപരമായ പദവി മാത്രമാണ് ഒഴിഞ്ഞത്. ബിഷപ്പ് എന്ന നിലയിലുള്ള ആധ്യാത്മിക പദവി അദ്ദേഹത്തിനുണ്ടാകും. പോലീസിൽ ഹാജരാകാനായി കേരളത്തിലേക്ക് വരുന്നതിന് മുന്നോടിയായാണ് ചുമതല കൈമാറുന്നത്. ബിഷപ്പ് സ്ഥാനമൊഴിയണമെന്ന നിലപാട് വത്തിക്കാനിൽ നിന്നും വന്നതിനെത്തുടർന്നാണ് താൽക്കാലികമായെങ്കിലും ഇത്തരമൊരു തീരുമാനത്തിലേക്ക് ബിഷപ്പ് എത്തിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം സി.ബി.സി ഐ പ്രസിഡന്റും മുംബൈ ആർച്ച് ബിഷപ്പുമായ കർദിനാൾ ഓസ്വാൾ ഗ്രേഷ്യസിന്റെ ഓഫീസിൽ നിന്ന് ഇറങ്ങിയ വാർത്താ കുറിപ്പിൽ വത്തിക്കാന്റെ നിലപാടിന്റെ സൂചനയുണ്ടായിരുന്നു. കർദിനാൾ ഓസ്വാൾ ഗ്രേഷ്യസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വത്തിക്കാനിലായിരുന്നു. ഇന്നലെ രാത്രിയാണ് അദ്ദേഹം മടങ്ങിയെത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2D0ocPA
via
IFTTT
No comments:
Post a Comment