35 വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ വീട്ടില്‍ നിറകണ്ണുകളുമായി മന്ത്രി സ്മൃതി ഇറാനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

35 വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ വീട്ടില്‍ നിറകണ്ണുകളുമായി മന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി: 35 വർഷങ്ങൾക്ക് മുൻപ് താനും കുടുംബവും താമസിച്ച വീട്ടിലേക്ക് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി വീണ്ടുമെത്തി. പക്ഷെ തന്റെ ബാല്യം ചിലവഴിച്ച വീട് ഇന്നൊരു കടയായി മാറ്റിയത് കണ്ടതോടെ സ്മൃതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ടി.വി പ്രൊഡ്യൂസർ ഏക്താ കപൂറിന്റെ പുതിയ വെബ് സീരിസിന് വേണ്ടിയായിരുന്നു സ്മൃതിയുടെ സന്ദർശനം. ഏക്താ കപൂറിന്റെ എ.എൽ.ടി ബാലാജി എന്ന വീഡിയോ ചാനലിൽ വരാൻ പോകുന്ന ഹോം എന്ന സീരിസിന്റെ പ്രചരണാർത്ഥമായിരുന്നു സന്ദർശനം. ചാനൽ ചർച്ചകളിലും പാർലമെന്റിലും പൊട്ടിത്തെറിക്കുന്ന സ്മൃതി ഇറാനി കണ്ണുകൾ നിറച്ച് തന്റെ വീടിന് മുന്നിൽ നിൽക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഏക്താ കപൂറാണ് വീഡിയോ പുറത്തുവിട്ടത്. ഗുരുഗ്രാമിലെ പഴയ താമസ്ഥലത്ത് എത്തിയ സ്മൃതി അവിടുത്തെ താമസക്കാരുമായി സംസാരിക്കുന്നതും ചിലരെ തിരിച്ചറിയുന്നതും വീഡിയോയിൽ കാണാം. എന്നാൽ തന്റെ വീടിന്റെ സ്ഥാനത്ത് പുതിയ കട കാണുന്നതോടെ സ്മൃതി കരയുകയായിരുന്നു. ഒരിക്കൽ നമ്മുടെ വീടായിരുന്ന ഇടം ഇന്ന് അവിടെയില്ല എന്നറിയുന്നത് ഏറെ വേദനനാജനകമാണ്. പക്ഷെ കയ്പേറിയതും മധുരമുള്ളതുമായ ഓർമകളിലൂടെയുള്ള യാത്ര തന്നെയാണ് ജീവിതം - ഏക്ത വീഡിയോക്ക് താഴെ കുറിച്ചു. തന്റെ പ്രിയപ്പെട്ട വഴികളിലൂടെ ഒരു റിക്ഷാ യാത്രയും കഴിഞ്ഞാണ് സ്മൃതി മടങ്ങിയത്. പഴയകാലത്തിലേക്കും ഓർമകളിലേക്കുമുള്ള തിരിച്ചുനടത്തമായിരുന്നു ഈ യാത്രയെന്ന് സ്മൃതിയും ട്വീറ്റ് ചെയ്തു. വീട്ടിൽ നിന്ന് മുംബൈയിലേക്കുള്ള സമയം മാറി മുംബൈയും മാറി. പക്ഷെ ബന്ധങ്ങളും ഓർമകളും എന്നും ശക്തമായിരിക്കും. സ്മൃതി കൂട്ടിച്ചേർത്തു. മുൻ സിനിമാ താരം കൂടിയായ സ്മൃതിയുടെ ദീർഘകാല സുഹൃത്താണ് ഏക്താ കപൂർ. ഹബീബ് ഫൈസൽ സംവിധാനം ചെയ്യുന്ന ഹോം കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള പരമ്പരയാണ്. അന്നു കപൂർ, സുപ്രിയ പിൽഗവോങ്കർ, അമോൽ പരഷാർ, പരീക്ഷിത് സാഹ്നി എന്നിവരാണ്പ്രധാന വേഷത്തിൽ എത്തുന്നത്. HOME is not just made up of four walls, but it is love and family that make a house, a HOME! Watch the emotional journey of @smritiirani as she revisits her childhood home and for the first time shares her #MyHOME story with us @altbalaji https://t.co/ZiMCfsdNu2 — Ekta Kapoor (@ektaravikapoor) September 14, 2018 content highlights:An Emotional Smriti Irani Visits Her Home After Years


from mathrubhumi.latestnews.rssfeed https://ift.tt/2NG2Dbh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages