ബ്രിട്ടീഷുകാര്‍ പകര്‍ത്തിയ രോഗമാണ് ഇംഗ്ലീഷെന്ന് വെങ്കയ്യ നായിഡു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ബ്രിട്ടീഷുകാര്‍ പകര്‍ത്തിയ രോഗമാണ് ഇംഗ്ലീഷെന്ന് വെങ്കയ്യ നായിഡു

ന്യൂഡൽഹി: ബ്രിട്ടീഷുകാർ ഇന്ത്യയിൽ അവശേഷിപ്പിച്ച രോഗമാണ് ഇംഗ്ലീഷ് ഭാഷയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, ഭാഷാപരമായ ഐക്യത്തിന്റെ പ്രതീകമാണ് ഹിന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ഹിന്ദി ദിവസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ഈ രോഗത്തിൽ നിന്ന് നാമോരോരുത്തരും സ്വയം മോചിതരാകണം. 1949 സെപ്തംബർ 14 ന് ഇന്ത്യയുടെ ഭരണഘടനാസമിതി ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിരുന്നു. അത് പൂർണമാക്കാൻ നമുക്ക് കഴിഞ്ഞോ എന്ന് പരിശോധിക്കണം. ഭാഷയും വികാരങ്ങളും ഒരേ പാതയിലാണ് സഞ്ചരിക്കുക. നിങ്ങൾക്ക് ജനങ്ങളിലേക്ക് എത്തണമെങ്കിൽ.. അവരെ മനസ്സിലാക്കണം, എങ്കിൽ മാത്രമേ നിങ്ങളുടെ വികാരങ്ങൾ അവരിലേക്ക് എത്തിക്കാൻ കഴിയുകയുള്ളു. മാതൃഭാഷയിലാണ് നിങ്ങളുടെ വികാരങ്ങൾ ഏറ്റവും നന്നായി പ്രകടിപ്പിക്കാൻ കഴിയുക. അതിനാൽ നാം നമ്മുടെ നാടുകളിൽ മാതൃഭാഷയിൽ തന്നെ സംസാരിക്കണം. ഹിന്ദിയായിരുന്നു സ്വാതന്ത്ര്യ സമര പോരാളികളുടെ പ്രധാന ഭാഷ. രാജ്യത്തെ വലിയ വിഭാഗം ജനങ്ങൾക്ക് ഹിന്ദി അറിയാമായിരുന്നു. രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായിരുന്നു ഹിന്ദി. മറ്റ് ഭാഷകളിൽ നിന്ന് ഹിന്ദിയെ ഇന്നും സ്വീകരിക്കപ്പെടുന്നതിനും കാരണം ഇത് തന്നെ. നമ്മുടെ ജനാധിപത്യം ശക്തിപ്പെടാൻ ഹിന്ദിയും പ്രാദേശിക ഭഷകളും കേന്ദ്ര, സംസ്ഥാന സർക്കാർ പ്രവർത്തനങ്ങളിൽ കൃത്യമായി ഉപയോഗിക്കപ്പെടണം. ഹിന്ദിയുടെ വളർച്ചക്ക് എല്ലാം സംസ്ഥാനങ്ങളിൽ നിന്നും സംഭാവനകൾ ഉണ്ടായിട്ടുണ്ട്. വിദേശികൾ ഇന്ത്യയിൽ എത്തിയപ്പോൾ അവർ അവരുടെ ഭാഷയിലാണ് സംസാരിച്ചത്. ഈ വികാരം നമുക്ക് തിരിച്ചറിയാൻ കഴിയണം. എല്ലാ ഇന്ത്യൻ ഭാഷകളും മികച്ചതാണ്. എല്ലാത്തിനും സമ്പന്നമായ സാഹിത്യവും, വാക്സമ്പത്തും, ഭാഷാ ശൈലിയും ഉണ്ട്. ഏത് ഭാഷയാണ് മികച്ചത് എന്ന ചർച്ചക്ക് പ്രസക്തിയില്ല. സംസ്കൃതമാണ് എല്ലാ ഭാഷകളുടെയും മാതാവെന്നും വെങ്കയ്യ നായിഡു ഓർമ്മിപ്പിച്ചു. content highlights:English language is a disease left behind by the British,Venkaiah Naidu


from mathrubhumi.latestnews.rssfeed https://ift.tt/2NczBQV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages