കന്യാസ്ത്രീയുടെ പരാതിയിൽ വത്തിക്കാൻ ഇടപെടുന്നു; ബിഷപ്പിന്റെ രാജി ആവശ്യപ്പെടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

കന്യാസ്ത്രീയുടെ പരാതിയിൽ വത്തിക്കാൻ ഇടപെടുന്നു; ബിഷപ്പിന്റെ രാജി ആവശ്യപ്പെടും

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയിൽ വത്തിക്കാൻ ഇടപെടുന്നു. ബിഷപ്പിനെതിരെ രണ്ട് ദിവസത്തിനകം വത്തിക്കാൻ നടപടിയെടുത്തേക്കുമെന്നാണ് സൂചന.കേരളത്തിലെ സഭാ നേതൃത്വത്തിൽനിന്ന് വത്തിക്കാൻ അടിയന്തരമായി വിവരങ്ങൾ തേടി.സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ബിഷപ്പിനോട് വത്തിക്കാൻ ആവശ്യപ്പെടും. അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി ബിഷപ്പിന്പോലീസ് നോട്ടീസ് നൽകിയത്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കില്ല എന്നു ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെതിരെ നടപടിയെടുക്കാൻ വത്തിക്കാൻ നിർബന്ധിതമായത്. ബിഷപ്പ് അറസ്റ്റിലാകുകയാണെങ്കിൽ സ്ഥാനത്തുള്ള ഒരു ബിഷപ്പ് അറസ്റ്റിലായി എന്നത് ഒഴിവാക്കാനാണ് വത്തിക്കാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈ ആർച്ച് ബിഷപ്കർദിനാൾ ഓസ്വാൾ ഗ്രേഷ്യസിന്റെ ഓഫീസിൽ നിന്ന് ഇറങ്ങിയ വാർത്താ കുറിപ്പിൽ വത്തിക്കാന്റെ നിലപാടിന്റെസൂചനയുണ്ടായിരുന്നു. ബിഷപ്പ് മാറി നിൽക്കുന്നതാണ് ഉചിതം എന്നായിരുന്നു ഈ വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നത്. കർദിനാൾ ഓസ്വാൾ ഗ്രേഷ്യസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വത്തിക്കാനിലായിരുന്നു. അദ്ദേഹം ഇന്നലെ രാത്രിയാണ് മടങ്ങിയെത്തിയത്. നേരത്തെ വത്തിക്കാന്റെ ഫെയ്സ്ബുക്ക് പേജിൽ ഉൾപ്പടെ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപകമായി കമന്റുകൾ വന്നിരുന്നു. വത്തിക്കാന്റെ വിവിധ മന്ത്രാലയങ്ങളിൽ ഇത് സംബന്ധിച്ചുള്ള പരാതികൾ ലഭിച്ചിരുന്നു. ഇതിന് പുറമെ കന്യാസ്ത്രീകളുടെ പ്രത്യക്ഷ സമരവും വത്തിക്കാനെ പ്രതിരോധത്തിലാക്കി. content highlights:vatican actionbishop franco mulakkal


from mathrubhumi.latestnews.rssfeed https://ift.tt/2xrlqgr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages