ആലപ്പുഴ: കായംകുളത്തിനടുത്ത് കട്ടച്ചിറ സെന്റ്മേരീസ് പള്ളിയിൽ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് വിശ്വാസികൾ തമ്മിൽ തർക്കം. ഓർത്തഡോക്സ്-പാത്രിയാർക്കീസ് വിശ്വാസികൾ തമ്മിലാണ് തർക്കം. സംഘർഷാവസ്ഥയെ തുടർന്ന് സ്ഥലത്ത് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കാലങ്ങളായി ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. തങ്ങൾക്കനുകലായി സുപ്രീംകോടതിയിൽ നിന്ന് വിധി വന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഇന്ന് ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്തി ആരാധന നടത്താനുള്ള ശ്രമത്തിനിടെയാണ് തർക്കമുണ്ടായത്. പുലർച്ച ഓർത്തഡോക്സ് വിഭാഗം എത്തുമെന്നറിഞ്ഞ് പാത്രിയാർക്കീസ് വിശ്വാസികൾ പള്ളിയിൽ നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അനുകൂല വിധി ലഭിച്ചതെന്നാണ് ഓർത്തഡോക്സ് വിശ്വാസികൾ അവകാശപ്പെടുന്നത്. തർക്കം കൈയാങ്കളിയിലേക്ക് എത്തുമെന്ന് കണ്ടതോടെ പോലീസ് ഇടപ്പെട്ടു. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാകളക്ടർ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ച് ഉത്തരവിടുകയായിരുന്നു. 14 ദിവസത്തേക്കാണ് നിരോധനാജ്ഞ.
from mathrubhumi.latestnews.rssfeed https://ift.tt/2D04wvj
via
IFTTT
No comments:
Post a Comment