ബെംഗളൂരു: 2013-ൽ വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനിൽതകർന്നുവീഴാൻ കാരണം ഉറക്കക്കുറവ് മൂലം പൈലറ്റിനുണ്ടായ പ്രശ്നം കൊണ്ടാണെന്നും സാമൂഹിക മാധ്യമങ്ങളിൽ ചെലവഴിച്ചതുകൊണ്ടാണ് പൈലറ്റിന് ഉറക്കം ലഭിക്കാത്തതെന്നും വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ. പൈലറ്റിന് ആവശ്യത്തിന് ഉറക്കം ലഭിച്ചിരുന്നില്ലെന്ന്വ്യോമസേനാ മേധാവി മാർഷൽ ബി.എസ്.ധനോവ പറഞ്ഞു. സാമൂഹിക മാധ്യമങ്ങൾക്ക് അടിമയായ ഇയാൾ രാത്രികളിലെല്ലാം ഉറക്കമൊഴിച്ച് ഇന്റർനെറ്റിൽചെലവഴിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന 57-ാമത് ഇന്ത്യൻ സൊസൈറ്റി ഓഫ് എയ്റോസ്പേസ് മെഡിസിൻ കോൺഫറൻസിൽ സംസാരിക്കുന്നതിനിടെയാണ് വ്യോമസേനാ മേധാവിയുടെവെളിപ്പെടുത്തൽ. മിക്കവരും രാത്രികളിൽ സാമൂഹിക മാധ്യമങ്ങളിൽ ഏറെ സമയം ചെലവഴിക്കുന്നവരാണ്. പറക്കലുകൾമിക്കതും പുലർച്ചെ ആറു മണിയോടെയാണ് ഉണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ പല പൈലറ്റുമാർക്കും ഉറക്കം വേണ്ടത്ര ലഭിക്കാതെ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൈലറ്റുമാർക്ക് വേണ്ടത്ര ഉറക്കം ലഭിച്ചിട്ടുണ്ടോ എന്നറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിൻ ഒരു സംവിധാനം തയ്യാറാക്കണമെന്ന് വ്യോമസേനാ മേധാവി നിർദേശം നൽകി. രാജസ്ഥാനിലെ ബാർമറിനടുത്ത് ഉത്തർലയിലാണ് 2013-ൽ വ്യോമസേനാ വിമാനം തകർന്നുവീണത്. അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2p9dFIf
via
IFTTT
No comments:
Post a Comment