മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും

ന്യൂ ഡൽഹി: വിജയ് മല്ല്യയ്ക്ക് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട്ബാങ്ക് ഉദ്യോഗസ്ഥർകുടുങ്ങുമെന്ന് റിപ്പോർട്ട്. വിജയ് മല്ല്യയുടെ കിങ്ങ്ഫിഷർ എയർലൈൻസിന് വായ്പ നൽകിയബാങ്ക് ഉദ്യോഗസ്ഥരെസിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന്എസ്.ബി.ഐ അടക്കമുള്ളബാങ്കുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ പേരുകൾ കുറ്റപത്രത്തിലുണ്ടാവുമെന്നാണ് സൂചന. എന്നാൽ ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. എസ് ബി ഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൺസോർഷ്യം മല്യയ്ക്കു നൽകിയ6000 കോടിയുടെ വായ്പ സംബന്ധിച്ച കേസിലെആദ്യ കുറ്റപത്രമാണ് ഇത്. കേസ്അന്വേഷണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായതായുംഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് റിപ്പോർട്ട്. ഐഡിബിഐ ബാങ്കിൽനിന്നെടുത്ത 900 കോടിയുടെ വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട് മല്യയ്ക്കെതിരെയുള്ള കേസിൽ സിബിഐ കഴഞ്ഞ വർഷം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിൽമല്ല്യക്കെതിരായി രണ്ട് സിബിഐ കേസുകൾ നിലവിലുണ്ട്. ഈ ഇടപാടിലും ബാങ്ക് ഉദ്യോഗസ്ഥർ വഴിവിട്ട ഇടപെടലുകൾ നടത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2MC0mcC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages