അമരാവതി: ആന്ധ്രാപ്രദേശിനെ തന്ത്രപ്രധാന സൈനിക താവളമാക്കാൻ വ്യോമസേന തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ കിഴക്കൻ തീരത്ത് ശക്തിവർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ചൈനയുടെ തിരക്കിട്ട നീക്കങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. പ്രകാശംജില്ലയിലെ ഡൊണാകോണ്ടയിൽ ഹെലികോപ്ടർ പരിശീലന കേന്ദ്രം ഉൾപ്പടെയുള്ള പദ്ധതികളാണ്ഇതോടനുബന്ധിച്ച് വ്യോമസേന ലക്ഷ്യമിടുന്നത്. അനന്ത്പുർ ജില്ലയിൽ ഡ്രോൺ നിർമ്മാണ കേന്ദ്രം, അമരാവതിയിൽ സൈബർ സെക്യൂരിറ്റി കേന്ദ്രം, രാജമുന്ദ്രി, വിജയവാഡ വിമാനത്താവളങ്ങളിൽ പൊസിഷനിംഗ് ബേസുകൾ തുടങ്ങിയവയും പദ്ധതിയിൽഉൾപ്പടും. ഇതുമായി ബന്ധപ്പെട്ട്വ്യോമസേന ആന്ധ്രാപ്രദേശ് സർക്കാരിനോട് അനുമതി തേടിയതായിഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി വ്യോമസേന ദക്ഷിണമേഖലാ മേധാവി ചീഫ് എയർ മാർഷൽ ബി.സുരേഷും സംഘവുംചർച്ചകൾനടത്തിയതായാണ് വിവരം. ഡൊണാക്കോണ്ടയിൽ ഹെലികോപ്ടർ പരിശീലനകേന്ദ്രം ആരംഭിക്കാൻ 2700 ഏക്കർ സ്ഥലം വിട്ടുനൽകാൻ ധാരണയായെന്നാണ് പ്രാഥമികസൂചനകൾ. അടിസ്ഥാനസൗകര്യ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അജയ് ജെയിനെ മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല ഏൽപ്പിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു. content highlights:IAF plans to make Andhra Pradesh strategic base, Indian Air Force, India-China
from mathrubhumi.latestnews.rssfeed https://ift.tt/2ME1sEC
via
IFTTT
No comments:
Post a Comment