മാരത്തണില്‍ ലോക റെക്കോഡ് തിരുത്തി കെനിയന്‍ താരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

മാരത്തണില്‍ ലോക റെക്കോഡ് തിരുത്തി കെനിയന്‍ താരം

ബെർലിൻ: മാരത്തണിൽ ലോക റെക്കോഡ് തിരുത്തി കെനിയയുടെ എലിയഡ് കിപ്ച്ചോഗെ. ഞായറാഴ്ച നടന്ന ബെർലിൻ മാരത്തണിൽ രണ്ടുമണിക്കൂർ ഒരു മിനിറ്റ് 39 സെക്കൻഡിൽ (2:01:39) ഓട്ടം പൂർത്തിയാക്കിയാണ് 33-കാരനായ കിപ്ച്ചോഗെ റെക്കോഡ് സ്വന്തം പേരിലാക്കിയത്. മറ്റൊരു കെനിയക്കാരൻ ഡെന്നിസ് കിമെറ്റോ 2014 ബെർലിൻ മാരത്തണിൽ സ്ഥാപിച്ച റെക്കോഡാണ് (2:02:57) മറികടന്നത്. വനിതാവിഭാഗത്തിൽ കെനിയയുടെതന്നെ ഗ്ലാഡിസ് ചെറോണോ (2:18:11) സ്വർണംനേടി. ദീർഘദൂര ഓട്ടത്തിൽ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ എലിയഡ് കിപ്ച്ചോഗെ മാരത്തണിൽ നിലവിലെ ഒളിമ്പിക് ജേതാവാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പങ്കെടുത്ത 11 ലോക മാരത്തൺ മീറ്റുകളിൽ പത്ത് സ്വർണംനേടി. നേരത്തെലോക ചാമ്പ്യൻഷിപ്പിൽ 5000 മീറ്ററിലും സ്വർണം നേടിയിട്ടുണ്ട്. 2017-ൽ രണ്ട് മണിക്കൂറിൽ താഴെ മാത്രം സമയമെടുത്ത് മാരത്തൺ പൂർത്തിയാക്കാനുള്ള സുവർണാവസരം കെനിയൻ താരം നഷ്ടപ്പെടുത്തിയിരുന്നു. 26 സെക്കന്റിന്റെ വ്യത്യാസത്തിലായിരുന്നു ഇത്. അന്ന് റെക്കോഡിട്ടിരുന്നെങ്കിൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യതാരമെന്ന ചരിത്രനേട്ടം കിപ്ച്ചോഗെയുടെ പേരിലാകുമായിരുന്നു. Content Highlights: Eliud Kipchoge sets new marathon world record in Berlin


from mathrubhumi.latestnews.rssfeed https://ift.tt/2Ov6J2T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages