ടൂറിൻ: ആരാധകരുടെ കാത്തിരിപ്പിന് വിട, ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ചു. ഒന്നല്ല, രണ്ടുതവണ. സീരി എ യിൽ ആദ്യ മൂന്നു മത്സരത്തിലും ഗോൾ നേടാനാവാതെ പോയ സൂപ്പർ താരം നാലാമത്തെ കളിയിൽ ഇരട്ടപ്രഹരത്തോടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളിന് യുവന്റസ് സാസുവോളയെ തോൽപ്പിച്ചു(2-1). 50, 65 മിനിറ്റുകളിലായിരുന്നു പോർച്ചുഗീസ് താരത്തിന്റെ ഗോളുകൾ. ഖൗമ ബാബകാർ (90) സാസുവോളയ്ക്കായി സ്കോർ ചെയ്തു. റയൽ മഡ്രിഡിൽനിന്ന് ഈ സീസണിൽ റെക്കോഡ് തുകയ്ക്ക് യുവന്റസ് സ്വന്തമാക്കിയ ക്രിസ്റ്റ്യാനോയ്ക്ക് ആദ്യ മൂന്ന് മത്സരത്തിൽ തിളങ്ങാനായിരുന്നില്ല. 33-കാരൻ ഫോമിലേക്ക് തിരികെയെത്തിയത് ചൊവ്വാഴ്ച തുടങ്ങുന്ന ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് കൂടുതൽ ആത്മവിശ്വാസം പകരും. നാലു കളിയിൽ നാലും ജയിച്ച യുവന്റസ് തന്നെയാണ് ഇറ്റാലിയൻ ലീഗിൽ ഒന്നാമത്. 12 പോയിന്റാണ് അവരുടെ സമ്പാദ്യം. FIRST GOAL OF CRISTIANO RONALDO FOR JUVE pic.twitter.com/IZa9BhALZm — Abdullah (@HolaItsAbdullah) September 16, 2018 Just another tap in for Ronaldo with his opposite foot. pic.twitter.com/6VNuhKRZPZ — 🦁Bruno🐺 (@Brunosko23) September 16, 2018 Content Highlights: Cristiano Ronaldo opens account at Juventus
from mathrubhumi.latestnews.rssfeed https://ift.tt/2xf9dMi
via
IFTTT
No comments:
Post a Comment