158 പന്ത് ബാക്കിനില്‍ക്കെ ഹോങ് കോങ്ങിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

158 പന്ത് ബാക്കിനില്‍ക്കെ ഹോങ് കോങ്ങിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താന് വിജയത്തുടക്കം. കുഞ്ഞൻമാരായ ഹോങ് കോങ്ങിനെ 158 പന്ത് ബാക്കിനിൽക്കെ എട്ടു വിക്കറ്റിന് പാകിസ്താൻ പരാജയപ്പെടുത്തി. ഹോങ് കോങ് മുന്നോട്ടുവെച്ച 117 റൺസ് വിജയലക്ഷ്യം 23.4 ഓവറിൽ പാക് ബാറ്റിങ് നിര മറികടന്നു. 69 പന്തിൽ അർധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ഇമാമുൽ ഹഖ് പാക് വിജയം അനായാസാമാക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ഫഖർ സമാനുമായി ചേർന്ന് ഇമാമുൽ ഹഖ് 41 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഫഖർ 24 റൺസിനും ബാബർ അസം 33 റൺസെടുത്തും പുറത്തായി. രണ്ട് വിക്കറ്റും എഹ്സാൻ ഖാനാണ്. ഒമ്പത് റൺസുമായി ഷുഐബ് മാലിക്ക് പുറത്താകാതെ നിന്നു. നേരത്തെ പാകിസ്താന്റെ ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഹോങ് കോങ്ങിന്റെ ബാറ്റിങ് 37.1 ഓവറിൽ അവസാനിച്ചു. നാല് ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടക്കം കണ്ടത്. 27 റൺസെടുത്ത ഐസാസ് ഖാനാണ് ഹോങ് കോങ്ങിന്റെ ടോപ്പ് സ്കോറർ. Photo Courtesy: AP സ്കോർ ബോർഡിൽ 17 റൺസെടുക്കുന്നതിനിടയിൽ അവർക്ക് ഓപ്പണർ നിസാകത് ഖാനെ നഷ്ടമായി. 44 റൺസിലെത്തിയപ്പോഴേക്കും അഞ്ച് ബാറ്റ്സ്മാൻമാർ ക്രീസ് വിട്ടിരുന്നു. സ്കോർ 100 കടക്കില്ലെന്ന അവസ്ഥയിൽ നിന്ന് ആറാം വിക്കറ്റിൽ ഐസാസ് ഖാനും കിൻജിത് ഷായും ഒത്തുചേർന്നു. ഇരുവരും ചേർന്ന് 53 റൺസാണ് കൂട്ടിച്ചേർത്തത്. അയ്സാസ് ഖാനെ ക്ലീൻ ബൗൾഡാക്കി ഉസ്മാൻ ഖാൻ ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് 19 റൺസെടുക്കുന്നതിനിടയിൽ ഹോങ് കോങ്ങിന് ബാക്കിയുള്ള അഞ്ച് വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടു. 7.3 ഓവർ എറിഞ്ഞ് 19 റൺസ് മാത്രം വിട്ടുകൊടുത്ത് ഉസ്മാൻ ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹസ്സൻ അലിയും ഷദാബ് ഖാനും രണ്ട് വിക്കറ്റ് നേടി. ഫഹീം അഷ്റഫ് ഒരു വിക്കറ്റെടുത്തപ്പോൾ രണ്ട് പേർ റൺഔട്ടിലൂടെ പുറത്താവുകയായിരുന്നു. Content Highlights: Asia Cup Cricket Pakistan bundle out Hong Kong


from mathrubhumi.latestnews.rssfeed https://ift.tt/2paFQGr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages