കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാരസമരത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാരസമരത്തിന്

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരത്തിന്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ നിരാഹാരപ്പന്തലിൽ തിങ്കളാഴ്ച 11 മണി മുതൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു വരെ നിരാഹാരം തുടരുമെന്നാണ് റിപ്പോർട്ട്. സാമൂഹ്യപ്രവർത്തക പി. ഗീതയും തിങ്കളാഴ്ച നിരാഹാരസമരം ആരംഭിക്കുന്നുണ്ട്. ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം ഞായറാഴ്ച ഒൻപത് ദിവസം പിന്നിട്ടു. സമരത്തിനു പിന്തുണയുമായി സാമൂഹ്യ-സാംസ്കാരിക രംഗത്തെ ഒട്ടേറെപ്പേരാണ് ഇതിനകം സമരപ്പന്തലിലെത്തിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെയും മർത്തോമാ സഭയിലെയും പത്തിലധികം വൈദികർ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി ശനിയാഴ്ച കൊച്ചിയിലെ സമരപ്പന്തലിൽ എത്തിയിരുന്നു. പീഡന പരാതിയുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുന്നതിന് 19ന് ഹാജരാകണമെന്ന നോട്ടീസ് കൈപ്പറ്റിയ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രൂപതയുടെ ഭരണചുമതല കഴിഞ്ഞ ദിവസം താത്കാലികമായി കൈമാറിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2NhL2H1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages