ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണത്തിനുള്ള രണ്ട്ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായിപിഎസ്എൽവി സി-42ഐഎസ്ആർഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് രാത്രി 10.08നാണ് വിക്ഷേപണം നടന്നത്.ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ പൂർണ വാണിജ്യ വിക്ഷേപണമാണിത്. ഐഎസ്ആർഒയ്ക്ക് 200 കോടിരൂപ ഈ വിക്ഷേപണം വഴിലഭിക്കും. ഐഎസ്ആർഒയുടെ വാണിജ്യ ശാഖയായ ആന്ററിക്സ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനി വഴി നടത്തിയ കരാറിലൂടെയായിരുന്നു വിക്ഷേപണം. പൂർണമായും വാണിജ്യാടിസ്ഥാനത്തിലുള്ള പിഎസ്എൽവി റോക്കറ്റിന്റെആറാമത്തേ വിക്ഷേപണമാണിതെന്ന് തിരുവനന്തപരും വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഡോ. എസ്. സോംനാഥ് പറഞ്ഞു. സറേ ടെക്നോളജി ലിമിറ്റഡാണ് ബ്രിട്ടീഷ് ഉപഗ്രഹങ്ങൾ നിർമിച്ചിരിക്കുന്നത്. 889 കിലോഗ്രാം ഭാരമുള്ളതാണ് നോവ എസ്എആർ, എസ് 1-4 എന്നീ ഉപഗ്രഹങ്ങൾ. വനവ്യാപ്തി അറിയുക, കപ്പൽ മാപ്പിങ്, ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് രാത്രി, പകൽ വ്യത്യാസമില്ലാതെ ഈ ഉപഗ്രഹങ്ങൾ സഹായിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2D1gYux
via
IFTTT
No comments:
Post a Comment