ചെന്നൈ: അതിർത്തി കടന്നുള്ള മിന്നലാക്രമണത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കവേ പാക് അതിർത്തിയിൽ പ്രത്യാക്രമണങ്ങൾതുടർന്നുകൊണ്ടിരിക്കുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. പാകിസ്താനിൽ വീണ്ടും മിന്നലാക്രമണം നടത്തിയതിന്റെ സൂചനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രംഗത്തു വന്നതിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന. പാക് അതിർത്തിയിൽ വ്യാപകമായി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ട്. സൈന്യം അവരെ അതിർത്തിയിൽവെച്ച് തന്നെ ഇല്ലാതാക്കുന്നുണ്ട്. ഇത്തരം നടപടികൾ പാകിസ്താനെ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിൽ നിന്നും അയക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കും. ചെന്നൈയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ മന്ത്രി പറഞ്ഞു. അവർ പാഠം പഠിച്ചാലും ഇല്ലെങ്കിലും അതിർത്തിയിലെ നമ്മുടെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. അവർ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 18ന് രാംഘട്ട് സെക്ടറിൽ ബി.എസ്.എഫ് ജവാൻ നരേന്ദർ സിങ് കൊല്ലപ്പെട്ടതിന് മറുപടി നൽകിയെന്ന് രീതിയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രംഗത്തു വന്നിരുന്നു. നേരത്തേ അന്താരാഷ്ട്ര അതിർത്തിയിൽ എന്തെങ്കിലും സംഭവിച്ചാൽ അവിടെ തന്നെ നടപടിയെടുക്കണമെന്നില്ലെന്നും ധീരനായ സൈനികനെ വധിച്ചതിനുള്ള മറുപടി നിയന്ത്രണ രേഖയിൽ നൽകിയിട്ടുണ്ടെന്നും ബി.എസ്.എഫ് ഡയറക്ടർ ജനറൽ കെ.കെ. ശർമ വ്യക്തമാക്കിയിരുന്നു. അതേസമയം നിയന്ത്രണ രേഖയിൽ എന്ത് നടപടിയാണ് ബി.എസ്.എഫ് സ്വീകരിച്ചതെന്നതിന് വിശദീകരണം നൽകാൻ ശർമ തയ്യാറായില്ല. ചില വലിയ കാര്യങ്ങൾ നടന്നിട്ടുണ്ട്; രണ്ടാം മിന്നലാക്രമണം നടന്നതിന്റെ സൂചനയുമായി രാജ്നാഥ് സിങ് Content Highlights:Deterrent action will continue at Pakistan border says Nirmala Sitharaman
from mathrubhumi.latestnews.rssfeed https://ift.tt/2y2TfEy
via
IFTTT
No comments:
Post a Comment