ന്യൂഡല്‍ഹി : പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ., ഗ്രാറ്റ്വിറ്റി നിയമങ്ങള്‍ നിര്‍ദിഷ്ട സാമൂഹിക സുരക്ഷാനിയമത്തിൽ ലയിപ്പിക്കാനുള്ള നിര്‍ദേശം തൊഴിലാളി യൂണിയനുകളുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കേ നിലവിലുള്ള നിയമങ്ങളും ആനുകൂല്യങ്ങളും തുടരാനാണ് തീരുമാനം. സമരങ്ങള്‍ക്ക് നിയന്ത്രണം, ലേ ഓഫിന് പുതിയ മാനദണ്ഡങ്ങള്‍ തുടങ്ങിയവ നിഷ്കര്‍ഷിക്കുന്ന വ്യവസായബന്ധ നിയമം, ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ മാതൃകാനിയമം എന്നിവ തത്കാലം ഉപേക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. അസംഘടിതമേഖലയിലെ കോടിക്കണക്കിന് തൊഴിലാളികളെ സാമൂഹികസുരക്ഷാ നിയമത്തിനുകീഴില്‍ കൊണ്ടുവരുമ്പോള്‍ അവര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കാന്‍ നിലവിലെ ഇ.പി.എഫ്., ഇ.എസ്.ഐ. സംവിധാനങ്ങളില്‍നിന്ന് ‘ക്രോസ് സബ്‌സിഡി’ നൽകേണ്ടിവരുമെന്നും നിലവിലെ വരിക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ അത് ബാധിക്കുമെന്നുമാണ് ട്രേഡ് യൂണിയനുകളുടെ ആശങ്ക. ഈ പശ്ചാത്തലത്തില്‍ കരടുബിൽ ചര്‍ച്ചചെയ്യാന്‍ തൊഴില്‍മന്ത്രാലയം മേഖലാടിസ്ഥാനത്തില്‍ വിളിച്ച ത്രികക്ഷി കൂടിയാലോചനകള്‍ ബി.എം.എസ്. ഒഴികെയുള്ള യൂണിയനുകള്‍ ബഹിഷ്കരിച്ചിരുന്നു. തുടര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണാന്‍ തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗങ്‌വാറുമായി ബി.എം.എസ്. നേതാക്കള്‍ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി. അതിലാണ് മൂന്നുനിയമങ്ങളും അതുപോലെ നിലനിര്‍ത്താനുള്ള തീരുമാനം മന്ത്രി വെളിപ്പെടുത്തിയത്. മൂന്നു നിയമങ്ങളെ ഒഴിവാക്കി സാമൂഹികസുരക്ഷാ ബില്ലിന്റെ മൂന്നാമതൊരു കരടുകൂടി മന്ത്രാലയം പുറത്തിറക്കും. അതിനുശേഷം ദേശീയതലത്തില്‍ വീണ്ടും അഭിപ്രായം അറിഞ്ഞശേഷമേ ബില്ലിന് അന്തിമരൂപം നല്‍കൂ. പതിനഞ്ചോളം നിയമങ്ങള്‍ ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരാനാണ് ബില്ലില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ടാമത്തെ കരട് മന്ത്രാലയം പുറത്തിറക്കിയപ്പോള്‍ മേയ് 15-ന് ‘മാതൃഭൂമി’ അതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു. 2017 മാര്‍ച്ചിലാണ് സാമൂഹിക സുരക്ഷാനിയമത്തിന്റെ ആദ്യ കരട് പ്രസിദ്ധീകരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2pd7hzz
via
IFTTT
No comments:
Post a Comment