'സ്വാതന്ത്ര്യം നേടുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്ക് വലുത്'; കോണ്‍ഗ്രസിനെ പ്രശംസിച്ച് മോഹന്‍ ഭാഗവത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

'സ്വാതന്ത്ര്യം നേടുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്ക് വലുത്'; കോണ്‍ഗ്രസിനെ പ്രശംസിച്ച് മോഹന്‍ ഭാഗവത്

ന്യൂഡൽഹി: ഇന്ത്യയുടെ സ്വതന്ത്ര സമരത്തിൽ കോൺഗ്രസ് വലിയ പങ്ക് വഹിച്ചതായി ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. ആർ.എസ്എസിന്റെ വീക്ഷണത്തിൽ ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിൽ നടത്തുന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസിന്റെ പങ്ക് വളരെ വലുതാണ്. ഇന്നും നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ത്യാഗമനസ്ക്കരായ നിരവധി നേതാക്കളെ കോൺഗ്രസ് രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. സാധാരണക്കാരായ ആളുകളെ സ്വാതന്ത്ര്യസമര രംഗത്തേക്ക് എത്തിക്കാൻ കോൺഗ്രസിനായി. സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ വലിയ പങ്കാണ് കോൺഗ്രസ് വഹിച്ചത്. മോഹൻ ഭഗവത് പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി ആർ.എസ്.എസ്അക്ഷീണം പ്രവർത്തിക്കുമ്പോഴും ചില ആളുകൾ ആർ.എസ്.എസിനെ ലക്ഷ്യം വെയ്ക്കുന്നുവെന്നും മോഹൻ ഭാഗവത് ആരോപിച്ചു. ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിന് വേണ്ടിയാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നത്. മറ്റൊരു സംഘടനയുമായും ആർ.എസ്.എസിനെ താരതമ്യപ്പെടുത്താൻ കഴിയില്ല. രാജ്യത്തെ എറ്റവും വലിയ ജനാധിപത്യ സംഘടന ആർ.എസ്.എസ്ആണെന്നും മോഹൻഭഗവത്പറഞ്ഞു. ആർ.എസ്.എസിന്റെ വീക്ഷണത്തിൽ ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിദേശ പ്രതിനിധികൾ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക മേഖലയിലെ നിരവധി പേർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നേതാക്കളെ പരിപാടിയിലേയ്ക്ക്ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2NOg2hu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages