ന്യൂഡൽഹി: പോലീസ് ഉദ്യോഗസ്ഥന്റെ മകൻ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥനെതിരേ നടപടി. ഡൽഹി പോലീസ് സബ് ഇൻസ്പെക്ടർ അശോക് കുമാർ തോമറിനെയാണ് അക്രമത്തിനിരയായ യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിന് സസ്പെന്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥന്റെ മകൻ രോഹിത് തോമർ യുവതിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രോഹിത് തോമർ, യുവതി അക്രമിക്കപ്പെട്ട കോൾസെന്ററിന്റെ ഉടമ അലി ഹസൻ, വീഡിയോ ചിത്രീകരിച്ച പ്യൂൺ രാജേഷ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ നിർദേശത്തെ തുടർന്നായിരുന്നു കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ സിറ്റി പോലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്. Content Highlights:Delhi Police Suspends Cop Whose Son Thrashed Woman in Video
from mathrubhumi.latestnews.rssfeed https://ift.tt/2NlFJq3
via
IFTTT
No comments:
Post a Comment