നടി സൊനാലി ബേന്ദ്രേയെ വ്യാജ വാര്‍ത്തയിലൂടെ കൊന്നു; ബിജെപി എംഎല്‍എ കുരുക്കില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

നടി സൊനാലി ബേന്ദ്രേയെ വ്യാജ വാര്‍ത്തയിലൂടെ കൊന്നു; ബിജെപി എംഎല്‍എ കുരുക്കില്‍

സമുഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ പല സംവിധാനങ്ങളും കൊണ്ടു വന്നെങ്കിലും വ്യാജ വാര്‍ത്തകള്‍ക്ക് ഇപ്പോഴും ഒരു കുറവുമില്ല. പക്ഷേ ഇത്തവണ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ഒരു എംഎല്‍എയാണെന്നതാണ് കഷ്ടം. കാന്‍സര്‍ ചകത്സയില്‍ കഴിയുന്ന നടിയും മോഡലുമായ സൊനാലി ബേന്ദ്രേയായിരുന്നു ഇര. നടി മരിച്ചെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് ബിജെപി എംഎല്‍എ രാംകദവും.

തനിക്ക് അര്‍ബുദമാണെന്നും, അതിനെ പൊരുതിതോല്‍പ്പിക്കുമെന്നും ചിരിച്ചുകൊണ്ട് പറഞ്ഞാണ് തൊണ്ണൂറുകളിലെ ബോളിവുഡിന്റെ താരമായിരുന്ന സൊനാലി ബെന്ദ്രെ ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പോയത്. ആ ആത്മധൈര്യത്തിന്, കയ്യടിച്ച്, സ്‌നേഹംപങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ധാരാളംപ്രചരിച്ചു. എന്നാല്‍, അതേ സോഷ്യല്‍മീഡിയ ഇന്നലെ, ജീവിച്ചിരിക്കുന്ന സൊനാലിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റുകള്‍നിരത്തി.

എന്തിനേറെ, ബിജെപി എംഎല്‍എ രാംകദം ട്വിറ്ററിലൂടെ പങ്കുവച്ചതിങ്ങനെ, ഒരുകാലത്ത് നമ്മള്‍ സിനിമാപ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ച നടി സൊനാലി നമ്മളെ വിട്ടുപിരിഞ്ഞരിക്കുന്നു, ആദരാഞ്ജലികള്‍.

എന്നാല്‍, സംഗതി കള്ളമെന്ന് മനസിലാക്കിയതോടെ എംഎല്‍എ തിരുത്തി. സൊനാലി എത്രയുംവേഗം സുഖംപ്രാപിക്കട്ടെയെന്നും, അതിനായി പ്രാര്‍ഥിക്കുന്നതായും കുറിച്ച് പഴയപോസ്റ്റ് പിന്‍വലിച്ച് അദ്ദേഹം തടിതപ്പി. സമാനവഴിയിലാണ് വ്യാജന്‍പ്രചരിപ്പിച്ച മറ്റുള്ളവരും ഇപ്പോള്‍. എന്തായാലും, സൊനാലിയെ സ്‌നേഹിക്കുന്നവര്‍ ഇപ്പോള്‍ പ്രാര്‍ഥിക്കുകയാണ്. ആരോഗ്യത്തോടെയുള്ള അവരുടെ തിരിച്ചുവരവിനായി.



from mangalam.com https://ift.tt/2NpzbGh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages