പികെ ശശി കുറ്റക്കാരനെങ്കില്‍ നടപടി, പാര്‍ട്ടിയും സര്‍ക്കാരും പരാതിക്കാരിക്കൊപ്പം; മന്ത്രി എ.കെ. ബാലന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

പികെ ശശി കുറ്റക്കാരനെങ്കില്‍ നടപടി, പാര്‍ട്ടിയും സര്‍ക്കാരും പരാതിക്കാരിക്കൊപ്പം; മന്ത്രി എ.കെ. ബാലന്‍

പാലക്കാട്: വനിതാ നേതാവിന് നേരെ ലൈംഗീക പീഡനമുണ്ടായെന്ന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി കുറ്റക്കാരനാണെന്നു കണ്ടാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍.

സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യമെന്നും അന്വേഷണത്തില്‍ എന്തെങ്കിലും അസംതൃപ്തിയുണ്ടെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ അവര്‍ക്ക് തേടാമെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് മുന്‍പും ഇത്തരം സമാനമായ സന്ദര്‍ഭങ്ങളില്‍ ഒരാളെപോലും രക്ഷിച്ചിട്ടില്ലെന്നും മാതൃകാപരമായ നടപടി സംഘടനാപരമായും നിയമപരമായും എടുത്ത ചരിത്രമുണ്ടെന്നും മന്ത്രി ബാലന്‍ പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പരാതിക്കാരുയുടെ മാനസീകാവസ്ഥ കണക്കിലെടുത്തായിരിക്കും നവടപടികള്‍ പൂര്‍ത്തിയാക്കുക. അവരുടെ വിശ്വാസത്തിന് നിരക്കുന്ന രൂപത്തില്‍ തന്നെയായിരിക്കും അന്വേഷണ കമീഷനും പാര്‍ട്ടിയും മുന്നോട്ട് പോവുക. അതില്‍ എന്തെങ്കിലും അവിശ്വാസമോ അസംതൃപ്തിയോ അവര്‍ക്കുണ്ടെങ്കില്‍ അവര്‍ സ്വീകരിക്കുന്ന എല്ലാ വഴികളോടും പരിപൂര്‍ണമായ പിന്തുണ പാര്‍ട്ടിയുടേതും സര്‍ക്കാറിന്‍േറതുമുണ്ടാകുമെന്നും ബാലന്‍ പറഞ്ഞു.

ശശിക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് പി.കെ. ശ്രീമതിയേയും, എ.കെ. ബാലനേയുമാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. എന്നാല്‍ കേസ് പാര്‍ട്ടി കമ്മീഷന്‍ അന്വേഷിക്കുന്നതിലെ അനൗചിത്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പ്രതികരിച്ചിരുന്നു.



from mangalam.com https://ift.tt/2O4NJbe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages