റിയാദ് : ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ പോസ്റ്റു ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ജനങ്ങളുടെ സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനാണ് ഈ വിലക്കെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
ജനങ്ങള്‍ക്കടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൊതു സമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്നതിനും സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇത് ലംഘിക്കുന്നവര്‍ക്ക് പരമാവധി അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും (ഏകദേശം 5.76 കോടി) ചുമത്താന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രകോപനം ഉണ്ടാക്കുക, പരിഹസിക്കുക, ശല്യപ്പെടുത്തുക ഇങ്ങനെയുള്ള പോസ്റ്റുകള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കും. ഇത്തരം പോസ്റ്റുകള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.
മതമൂല്യങ്ങളെ അപമാനിക്കുക, ധാര്‍മികതയ്ക്ക് വിരുദ്ധമായ ചിത്രങ്ങളും വാചകങ്ങളും മപാസ്റ്റു ചെയ്യുക, തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്നിവ സൈബര്‍ കുറ്റകൃത്യമായി പരിഗണിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
from mangalam.com https://ift.tt/2NXKQcq
via IFTTT
No comments:
Post a Comment