വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയുമടക്കം വളര്‍ന്നുവരുന്ന രാജ്യങ്ങള്‍ക്കുള്ള സബ്‌സിഡികള്‍ നിര്‍ത്തലാക്കണമെന്നാണ് ആഗ്രഹമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വികസ്വര രാഷ്ട്രങ്ങളായ ഇവര്‍ മറ്റാരേക്കാളും അതിവേഗത്തിലാണ് വളരുന്നതെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് ഡകോട്ടയിലെ ഫര്‍ഗോയില്‍ ഫണ്ട്‌സമാഹരണ പരിപാടിയില്‍ പങ്കെടുക്കവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ചൈനയെ സാമ്പത്തിക ശക്തിയായി വളരാന്‍ അനുവദിക്കുന്നത് ലോക വ്യാപാര സംഘടനയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ചില രാജ്യങ്ങളെ വളര്‍ന്നുവരുന്ന സമ്പദ്ഘടനകളായാണ് യു.എസ് കാണുന്നത്. മറ്റു ചില രാജ്യങ്ങളാകട്ടെ ഇപ്പോഴും പക്വമായിട്ടില്ല. അവര്‍ക്ക് നാം സബ്‌സിഡികള്‍ നല്‍കുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ വിചിത്രമാണ്. ഇന്ത്യ, ചൈന അതുപോലെയുള്ള രാജ്യങ്ങള്‍, അവര്‍ ശരിക്കും വികസ്വരമാണ്. അവര്‍ സ്വയം വികസ്വരമെന്ന വിശേഷിപ്പിക്കുന്നു. എന്നിട്ടും സബ്‌സിഡി ലഭിക്കേണ്ട വിഭാഗത്തില്‍ വരികയും ചെയ്യുന്നു-ട്രംപ് പറയുന്നു.
നാം അവര്‍ക്ക് പണം നല്‍കേണ്ടിവരുന്നു. എന്നാല്‍ അത് നിര്‍ത്തലാക്കാന്‍ പോകുകയാണ്. അത് നിര്‍ത്തുക തന്നെ ചെയ്യും. നാമും വികസിച്ചുവരുന്ന രാജ്യമാണ്. ആ വിഭാഗത്തിലേക്ക് യു.എസും വരണം. മറ്റാരേക്കാലും വേഗത്തില്‍ വികസിക്കാന്‍ നമ്മുക്ക് കഴിയണം. ഏറ്റവും നീചമായത് ലോക വ്യാപാര സംഘടനയാണ്. ആളുകള്‍ക്ക് അതെന്താണെന്ന് അറിയില്ല. അവര്‍ ചൈനയെ വളരാന്‍ അനുവദിക്കുകയാണ്. ചൈനയുമായി വ്യാപാര തര്‍ക്കം തുടരുന്നതിനെയും ട്രംപ് ന്യായീകരിച്ചു. യു.എസില്‍ നിന്നും പ്രതിവര്‍ഷം 5000 ബില്യണ്‍ ഡോളറാണ് ചൈന കൊണ്ടുപോകുന്നത്. അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/2Npzfpv
via IFTTT
No comments:
Post a Comment