സാലറി ചലഞ്ച്: ഒന്‍പത് പോലീസുകാരെ സ്ഥലംമാറ്റി; പ്രതികാര നടപടിയെന്ന് ആക്ഷേപം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

സാലറി ചലഞ്ച്: ഒന്‍പത് പോലീസുകാരെ സ്ഥലംമാറ്റി; പ്രതികാര നടപടിയെന്ന് ആക്ഷേപം

തിരുവനന്തപുരം: പോലീസിൽ സാലറി ചലഞ്ച് വിവാദം തുടരുന്നു. തിരുവനന്തപുരം ബറ്റാലിയനിൽ വിസമ്മതപത്രം നൽകിയ ഹവിൽദാർമാരെ കൂട്ടമായി സ്ഥലംമാറ്റിയെന്ന് ആക്ഷേപം. ഒൻപത് ഹവിൽദാർമാരെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് സ്ഥലംമാറ്റിയെന്നാണ് ആരോപണം. എന്നാൽ പ്രതികാര നടപടിയല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. സാലറി ചലഞ്ചിൽ ഒരു മാസത്തെ ശമ്പളം നൽകാനാവില്ലെന്ന് വിസമ്മത പത്രം നൽകിയവരാണ് സ്ഥലംമാറ്റപ്പെട്ടിരിക്കുന്നത്. ഇവരെല്ലാം സീനിയൽ തസ്തികകളിൽ ഉള്ളവരാണ്. നാൽപതോളം ജൂനിയർ ഉദ്യോഗസ്ഥർ ഉള്ളപ്പോഴാണ് അതു പരിഗണിക്കാതെ ഇവരെ സ്ഥലംമാറ്റിയിരിക്കുന്നത്. തിരഞ്ഞെടുത്ത ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനു പിന്നിൽ പ്രതികാര നടപടിയാണെന്നാണ് ആക്ഷേപം. സ്വാഭാവിക നടപടി മാത്രമാണ് സ്ഥലംമാറ്റമെന്നും സാലറി ചലഞ്ചുമായി ബന്ധപ്പെട്ട പ്രതികാര നടപടിയല്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. സാലറി ചലഞ്ചിൽ വിസമ്മത പത്രം നൽകിയതിന്റെ പേരിൽ നടപടികളൊന്നും ഉണ്ടാവില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2xEQyKg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages