കൊൽക്കത്ത:ഐ.എസ്.എൽ. അഞ്ചാം പൂരത്തിന്റെ കിക്കോഫിന് ഒരുങ്ങുന്ന കൊൽക്കത്തയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി വിടാതെ പിന്തുടരുന്ന മഴയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി നഗരത്തിൽ നല്ലമഴയാണ്. കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഉദ്ഘാടനമത്സരം നടക്കുന്ന ശനിയാഴ്ചയും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബോളിവുഡ് താരങ്ങളെ അണിനിരത്തിയുള്ള പതിവ് ഉദ്ഘാടന കലാവിരുന്ന് ഇത്തവണയില്ലെങ്കിലും മറ്റു ഒരുക്കങ്ങളെ മഴ സാരമായി ബാധിക്കുന്നുണ്ട്. മഴ പെയ്തുനിറയുമ്പോഴും സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ചത്തെ കിക്കോഫിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വിദേശികളുൾപ്പെടെയുള്ളവർ അണിനിരക്കുന്ന വലിയൊരു സംഘം ആളുകൾ മഴയിലും വിശ്രമമില്ലാതെ പണി തുടരുകയാണ്. ടീമുകളുടെ ലൈനപ്പും സൈഡ് ബെഞ്ച് ക്രമീകരണവും ഫിഫ ഡിസ്പ്ലേയും ഉൾപ്പെടെയുള്ളവയുടെ സ്ഥലം അടയാളപ്പെടുത്തുന്ന ജോലികളാണ് ബുധനാഴ്ച മൈതാനത്ത് പ്രധാനമായും നടന്നത്. ഗാലറിയിൽ സീറ്റുകളുടെ അറ്റകുറ്റപ്പണിയും മറ്റു ക്രമീകരണങ്ങളുടെ ജോലിയും പുരോഗമിക്കുന്നു. മഴ മാറാതെ പെയ്തിട്ടും ബുധനാഴ്ച വൈകുന്നേരവും കൊൽക്കത്ത ടീം സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയിരുന്നു. ടീമിന്റെ പരിശീലനത്തിന് പ്രോത്സാഹനം നൽകാൻ കാണികളായി കുറേ ആരാധകരെയും സംഘാടകർ സ്റ്റേഡിയത്തിലെത്തിച്ചിരുന്നു. ആദ്യ മത്സരത്തിൽ എ.ടി.കെയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് വ്യാഴാഴ്ച കൊൽക്കത്തയിലെത്തും. ശനിയാഴ്ച രാത്രി ഏഴരയ്ക്കാണ് ബ്ലാസ്റ്റേഴ്സ്-കൊൽക്കത്ത പോരാട്ടം. Content Highlights: ISL 2018 Kolkata Salt Lake Stadium Kerala Blasters Amar Tomar Kolkata
from mathrubhumi.latestnews.rssfeed https://ift.tt/2OO7PH7
via
IFTTT
No comments:
Post a Comment