അലഹാബാദ്: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനുകൂലമായ അലഹബാദ് ഹൈക്കാടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയ ആൾ ബലാത്സംഗക്കേസിൽ അറസ്റ്റിൽ. ചൊവ്വാഴ്ചയാണ് പർവേസ് പർവാസ് എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ജൂണിലാണ് പരാതി ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലേക്കയച്ചു. ജൂൺ നാലിനാണ് പർവേസിനും ജുമ്മാൻ എന്നയാൾക്കുമെതിരെ നാൽപതുകാരി ബലാൽസംഗത്തിന് രാജ്ഘട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റു ചെയ്തതെന്ന് പോലീസ് അറിയിച്ചു. കൂട്ടുപ്രതിയായ ജുമ്മാന്റെ വീട്ടിലെത്തിയ യുവതിയെ ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ജുമ്മാൻ ഒളിവിലായതു കാരണം ഇതു വരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. 2007 ൽ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനാണ് ഗോരഖ്പൂരിലെ അന്നത്തെ എംപിയായ യോഗി ആദിത്യനാഥിനെതിരെ പോലീസ് കേസെടുത്തത്. മുഹറത്തോടനുബന്ധിച്ചുണ്ടായ വർഗീയകലാപത്തിൽ രാജ്കുമാർ അഗ്രഹാരി എന്ന കുട്ടി മരിക്കുകയും സംഭവസ്ഥലം സന്ദർശിച്ച യോഗി ഹിന്ദു ബാലന്റെ മരണത്തിന് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് യോഗിയേയും കുറച്ചനുയായികളേയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. യോഗിയുടെ പ്രസംഗത്തിന്റെ ഫലമായി കലാപം മൂർച്ഛിക്കുകയും പത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യോഗി വർഗീയ കലാപമുണമുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് 2008-ൽ പർവേസ് കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽപരാതി നൽകി. എന്നാൽ 2014-ൽ അലഹബാദ് ഹൈക്കോടതി കേസ് തള്ളി. യോഗിയുടെ പ്രസംഗത്തിന്റെ വീഡിയോ കേടുവന്നതു കാരണം തെളിവില്ല എന്ന കാരണത്താലാണ് കേസ് തള്ളിയത്. ഇതിനെതിരെ പർവേസ് സുപ്രീം കോടതിയിൽ നൽകിയ പരാതിയിൽ 2018 ഓഗസ്റ്റ് 20 ന് സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിന് കാരണം കാണിയ്ക്കൽ നോട്ടീസ് അയച്ചിരുന്നു. ആറാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് കോടതി നിർദേശിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2N5q9tP
via
IFTTT
No comments:
Post a Comment