മുംബൈ:ഗോൾഡൻ ഗ്ലോബ് റേസിനിടെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ നാവികൻ അഭിലാഷ് ടോമിയെ ഇന്ന് മൗറീഷ്യസിലേക്ക് മാറ്റാൻ സാധ്യത. ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐ.എൻ.എസ് സത്പുരയിലാകും അദ്ദേഹത്തെ മൗറീഷ്യസിലേക്ക് കൊണ്ടുപോകുക. അഭിലാഷ് ടോമി ചികിത്സയിൽ കഴിയുന്ന ആംസ്റ്റർഡാം ദ്വീപിൽ ഐ.എൻ.എസ് സത്പുര ഇന്ന് എത്തിച്ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മൗറീഷ്യസിലെത്തിയ ശേഷം അഭിലാഷിന് വിദഗ്ദ്ധ ചികിത്സ നൽകും. അതിനുശേഷം ഡോക്ടർമാരുടെ അനുമതി ലഭിച്ചാൽ മൗറീഷ്യസിൽ നിന്ന് വിമാനമാർഗം ഇന്ത്യയിലെത്തിക്കും. അഭിലാഷിന് ആശുപത്രിയിൽ ചികിത്സ തുടങ്ങിയതായും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നുംനേരത്തെഇന്ത്യൻ നാവികസേന അറിയിച്ചിരുന്നു. ചില പരിക്കുകളുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ പ്രതിരോധ വകുപ്പും വ്യക്തമാക്കിയിരുന്നു. Read More:നന്ദി... എന്നിലെ ആ നാവികനാണ് കടലിൽ നിന്ന് കരകയറ്റിയത്; അനുഭവങ്ങൾ പങ്കുവച്ച് അഭിലാഷ് ടോമി. നാവികസേനയ്ക്കും തന്നെ രക്ഷിച്ച എല്ലാവർക്കുംആംസ്റ്റർഡാമിലെ ആശുപത്രിക്കിടക്കയിൽ നിന്ന് അഭിലാഷ്നന്ദി അറിയിച്ചിരുന്നു. ഇന്ത്യൻനാവികസേനയുടെ ട്വിറ്റർ പേജിലൂടെയായിരുന്നു ഇത്. ഒപ്പം ചികിത്സയിൽ കഴിയുന്ന അഭിലാഷിന്റെ ചിത്രവും നാവികസേന പുറത്തുവിട്ടു. ഫ്രഞ്ച് കപ്പലായ ഓസിരിസ് തിങ്കളാഴ്ച ഉച്ചയോടെയാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപെട്ട് മൂന്നുദിവസങ്ങൾക്കു ശേഷമായിരുന്നു ഇത്. ഓസിരിസിൽ നിന്ന് രണ്ട് സോഡിയാക് ബോട്ടുകൾ അഭിലാഷിന്റെ പായ്വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം സ്ട്രെച്ചറിന്റെ സഹായത്തോടെ കപ്പലിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് അഭിലാഷിനെ ഓസിരിസിൽ തന്നെ ആംസ്റ്റർഡാം ദ്വീപിലെത്തിച്ചു. ജൂലായ് ഒന്നിനാണ് ഫ്രാൻസിലെ ലെ സാബ്ലോ ദൊലോൻ തീരത്തുനിന്ന് അഭിലാഷ് ഗോൾഡൻ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തൂരിയ എന്ന പായ്വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മോശം കാലാവസ്ഥയെ തുടർന്നാണ് ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3300 കിലോമീറ്റർ അകലെവച്ച് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തിൽപ്പെട്ടത്. പായ്വഞ്ചിയുടെ തൂൺ തകർന്നുവീണ് അഭിലാഷിന്റെ മുതുകിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. Content Highlights:Indian Navy likely to meet Abhilash Tomy on Thursday
from mathrubhumi.latestnews.rssfeed https://ift.tt/2DGVdjY
via
IFTTT
No comments:
Post a Comment