കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗികപീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം അനുവദിക്കരുതെന്ന് പോലീസ്. ബിഷപ്പിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കുമ്പോൾ, പോലീസിന്റെ ഈ നിലപാട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതടക്കമുള്ള കാര്യങ്ങളും പോലീസ് കോടതിയെ അറിയിക്കും. കൂടാതെ ഈ കേസിൽ ഇതുവരെ ലഭിച്ച തെളിവുകളും സാക്ഷിമൊഴികളും മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറും. സാക്ഷികളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും പോലീസ് കോടതിയെ അറിയിക്കും. അതേസമയം ബിഷപ്പിന്റെ അറസ്റ്റ് തന്നെ അനാവശ്യമാണെന്ന നിലപാടാകുംബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ സ്വീകരിക്കുക. മുൻകൂർ ജാമ്യഹർജി കോടതിയുടെ പരിഗണനയിലിരിക്കെ ബിഷപ്പിനെ അറസ്റ്റ് ചെയ്തത് ഒഴിവാക്കാമായിരുന്ന നടപടിയായിരുന്നു. എന്നാൽ അന്വേഷണസംഘത്തോട് സഹകരിച്ച ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇത് കള്ളക്കേസാണെന്നും പ്രതിഭാഗം ആരോപിക്കുന്നു. content highlights:Polices stand on bishop franco mulakkal bail plea
from mathrubhumi.latestnews.rssfeed https://ift.tt/2xJZ2j7
via
IFTTT
No comments:
Post a Comment