റഫാല്‍:പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ എതിർത്തിരുന്നുവെന്ന് റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

റഫാല്‍:പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ എതിർത്തിരുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഫ്രാൻസുമായി റഫാൽ യുദ്ധവിമാനക്കരാർ ഒപ്പിടുന്നതിന് ഏകദേശം ഒരുമാസം മുമ്പേ, പ്രതിരോധമന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥൻ വിമാനങ്ങളുടെ അടിസ്ഥാനവിലയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെന്നും വിയോജനക്കുറിപ്പ് രേഖാമൂലം നൽകിയിരുന്നെന്നും റിപ്പോർട്ട്. കരാറിനെ കുറിച്ചുള്ള കൂടിയാലോചനകൾക്കു വേണ്ടി രൂപവത്കരിച്ച സി എൻ സി( Contract Negotiations Committee)യിൽ അംഗമായിരുന്ന ജോയിന്റ് സെക്രട്ടറി ആൻഡ് അക്വിസിഷൻ മാനേജ(എയർ)റാണ് വിയോജനക്കുറിപ്പ് നൽകിയതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കരാറിന് കാബിനറ്റ് അംഗീകാരം ലഭിക്കാനുള്ള പ്രാരംഭനടപടികൾ നടപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹം ഉയർത്തിയ എതിർപ്പ് മൂലം കരാറിന് കാബിനറ്റ് അംഗീകാരം ലഭിക്കുന്നതിൽ താമസം വരികയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തിന്റെ വിയോജനക്കുറിപ്പിനെ ഖണ്ഡിച്ചുകൊണ്ട് ഡയറക്ടർ ജനറൽ(അക്വിസിഷൻ) രംഗത്തെത്തുകയും കരാറിന് കാബിനറ്റ് അംഗീകാരം ലഭ്യമാകാൻ അവസരം ഒരുക്കുകയുമായിരുന്നു. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുടെ കൂട്ടത്തിൽ ഉൾപ്പെട്ടതാണ് ഈ വിയോജനക്കുറിപ്പും. നിലവിൽ സി എ ജിയുടെ മുമ്പാകെയാണ് ഈ ഫയലുകളുള്ളത്. പാർലമെന്റിന്റെ ശീതകലസമ്മേളനത്തിൽ സി എ ജി റിപ്പോർട്ട് സമർപ്പിച്ചേക്കും. വിയോജനക്കുറിപ്പിനെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിച്ചേക്കുമെന്നാണ് സൂചന. 2016 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ വച്ചാണ് അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രിയും ചേർന്ന് റഫാൽ യുദ്ധവിമാനക്കാരാറിൽ ഒപ്പിട്ടത്. content highlights:defence ministry official raised objection over rafale deal says reports


from mathrubhumi.latestnews.rssfeed https://ift.tt/2QZua6e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages