ശ്രീനഗർ: ജമ്മു കശ്മീരിൽ വ്യാഴാഴ്ച പുലർച്ചെ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ മൂന്നു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ മൂന്നു പേർ മരിച്ചു. ഒരു സൈനികനും തീവ്രവാദിയും പ്രദേശവാസിയുമാണ് മരിച്ചത്. ശ്രീനഗറിൽ നിന്ന് 65 കിലോമീറ്റർ അകലെ അനന്ത്നാഗ് ജില്ലയിൽതിരച്ചിൽനടത്തുന്നതിനിടെയാണ് വെടിവെയ്പാരംഭിച്ചത്. തീവ്രവാദികളാണ് വെടിവെയ്പിന് തുടക്കമിട്ടത്. ലഷ്കർ-ഇ-തൊയ്ബയിലെ നവീദ് ജാഠിനെ വലയിലാക്കാൻ സുരക്ഷാസേന നടത്തിയ നീക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഏറ്റുമുട്ടലിനിടെ നവീദ് രക്ഷപ്പെടുകയും ചെയ്തു.ഫെബ്രുവരിയിൽ പോലീസ് പിടിയിലായ നവീദ് വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെ പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാൾ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ വധിക്കുകയും ചെയ്തു. ഇയാൾക്ക് വെടിയേറ്റിട്ടുണ്ടെന്ന് ഉന്നതപോലീസുദ്യോഗസ്ഥൻ അറിയിച്ചു. നൂർബാഗിലെ ഒരു വീട്ടിൽ തീവ്രവാദികൾ തങ്ങുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലെ ഏറ്റുമുട്ടലിലാണ് ഗൃഹനാഥന്റെ മകൻ മരിക്കാനിടയായത്. എന്നാൽ ആ പ്രദേശത്ത് വീവ്രവാദികൾ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഏറ്റുമുട്ടലിനിടെ കലാപകാരികൾ രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. ബുദ്ഗാം ജില്ലയിലെ തിരച്ചിലിൽ മൂന്നു ഭീകരർ സൈന്യത്തിന്റെ വലയിലായതായാണ് വിവരം. ഇവർ ഒളിച്ചിരിക്കുന്ന ആരാധനാലയം സൈന്യം വളഞ്ഞതായാണ് വാർത്ത. ആരാധനാലയത്തിന് കേടുപാടുകളുണ്ടാവാതെ ഭീകരരെ പിടികൂടാനാണ് സേനയുടെ തീരുമാനം. ഭീകരരെ പുറത്തെത്തിക്കാൻ സൈന്യം തദ്ദേശവാസികളുടെ സഹായം തേടിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2zyBZJC
via
IFTTT
No comments:
Post a Comment