കോട്ടയം : ലൈംഗീക പീഡനത്തെ കുറിച്ച് സഭയോട് പറയാതിരുന്നത് അപമാനിക്കപ്പെടുമെന്ന് ഭയന്നാണെന്ന് ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴി. സഭയില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ,അത് കിട്ടാതെ വന്നതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചതെന്നും കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
സഭയുടെ അന്വേഷണ കമ്മീഷനു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാം എന്നാണ് കരുതിയത്. സഭയില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതിയതിനാലാണ് തുടക്കത്തില്‍ പോലീസില്‍ സമീപിക്കാതിരുന്ന ആവര്‍ത്തിക്കുകയായിരുന്നു. മൊഴിയെടുപ്പു രാത്രി 10 മണി വരെ നീണ്ടു.
കര്‍ദിനാളിലും സഭയിലെ മറ്റു ഉന്നതര്‍ക്കും കന്യാസ്ത്രീ ആദ്യം നല്‍കിയ പരാതിയില്‍ ബിഷപ്പില്‍ നിന്നും മോശം അനുഭവവും ശല്യവും ഉണ്ടായി എന്നാണ് അറിയിച്ചിരുന്നത്. വാക്കാല്‍ പീഡന വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, നാളെ ചേരാനിരുന്ന അവലോകന യോഗം തിങ്കളാഴ്ചത്തേയ്ക്കു മാറ്റി. യോഗത്തില്‍ ഐ.ജി പങ്കെടുക്കും.
കന്യാസ്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തോമസ് ചിറ്റുപറമ്പിലിന് നോട്ടീസ് നല്‍കി. രണ്ടു ദിവസത്തിനകം ഹാജരാകാനാണ് നിര്‍ദേശം.
from mangalam.com https://ift.tt/2NGd3EF
via IFTTT
No comments:
Post a Comment